Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:30 AM IST Updated On
date_range 21 Jun 2022 5:30 AM ISTആചാരപ്പെരുമയിൽ പുണ്യപമ്പയിൽ ചെങ്ങന്നൂർ ദേവിക്ക് ആറാട്ട്
text_fieldsbookmark_border
ചെങ്ങന്നൂർ: പമ്പാനദിയിൽ ആചാരപ്പെരുമയിൽ ചെങ്ങന്നൂർ ദേവിയുടെ ആറാട്ട് തൊഴുത് ഭക്തജന സഹസ്രങ്ങൾക്ക് ആത്മസായുജ്യം. തിങ്കളാഴ്ച രാവിലെ ആറാട്ട് ഘോഷയാത്ര മിത്രപ്പുഴ കടവിലെത്തി. പനിനീരും മഞ്ഞൾപ്പൊടിയും ഇളനീരും പാലും എണ്ണയും കൊണ്ട് അഭിഷേകവും കരയിൽ നിവേദ്യവും നടത്തി. മലയാള വർഷത്തിലെ ഒമ്പതാമത്തെ തൃപ്പൂത്താറാട്ടു ചടങ്ങുകൾക്ക് തന്ത്രിമാരായ കണ്ഠരര് മോഹനര്, മഹേഷ് മോഹനര് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ആറാട്ടിനുശേഷം ദേവിയുടെ എഴുന്നളിപ്പ് ഘോഷയാത്ര തിരികെ 10 മണിയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്നു മഹാദേവൻ ദേവിയെ സ്വീകരിച്ചു. ആറാട്ട് കടവിലും ആറാട്ടെഴുന്നള്ളിപ്പ് കടന്നുവരുന്ന വഴികളിലും കിഴക്കേ ആനക്കൊട്ടിലിലും ഭക്തർ നിറപറ സമർപ്പിച്ചു. നൂറുകണക്കിന് ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. അന്നദാനം, ലഘുഭക്ഷണ വിതരണം, കുടിവെള്ള വിതരണം എന്നിവയും നടന്നു. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയ ശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപറ സമർപ്പണവും പ്രദക്ഷിണത്തിനു ശേഷം അകത്തെഴുന്നള്ളിപ്പും ഇരു നടയിലും കളഭാഭിഷേകവും നടന്നു. തിരുവാഭരണം കമീഷണർ ജി. ബൈജു, പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമീഷണർ ജി. സുനിൽ കുമാർ, അസി. ദേവസ്വം കമീഷണർ കെ. സൈനു രാജ്, വിജിലൻസ് ഓഫിസർ ജി. മുരളീധരൻ പിള്ള, ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ആർ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
