Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅപകടം തുടർക്കഥ; ...

അപകടം തുടർക്കഥ; വിനോദസഞ്ചാരികൾക്ക്​ ആശങ്ക

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്​ബോട്ട്​ അപകടം തുടർക്കഥയായ​തോടെ വിനോദസഞ്ചാരികൾക്ക്​ ആശങ്ക. സുഹൃത്തുക്കൾക്കൊപ്പം കായൽയാത്ര ആസ്വദിക്കാനെത്തിയ വർക്കല സ്വദേശിയായ സർക്കാർ ജീവനക്കാരൻ കാൽവഴുതി ​വെള്ളത്തിൽവീണ്​​ മരിച്ചതാണ്​​ ഏറ്റവും ഒടുവിലത്തെ സംഭവം​. ചെങ്ങന്നൂർ ഐ.ടി.ഐയിലെ ഹെഡ്ക്ലർക്ക് തിരുവനന്തപുരം വർക്കല ശ്രീനാരായണപുരം പ്രീത ലാൻഡിൽ പ്രദീപ് ബി.നായരാണ്​ (45) മരിച്ചത്​. ഇതോടെ ഒമ്പത്​ ദിവസത്തിനിടെ ആലപ്പുഴയിലുണ്ടായ ഹൗസ്​ബോട്ട്​​ അപകടത്തിൽ മൂന്ന്​ ജീവനുകളാണ്​ പൊലിഞ്ഞത്​. ഈമാസം 11ന്​ പുലർച്ച അഞ്ചിനായിരുന്നു ആദ്യസംഭവം.​ കന്നിട്ട ജെട്ടിയിൽ നിർത്തിയിട്ട ഹൗസ്​ബോട്ട്​ പൂർണമായും മുങ്ങിയതിനുപിന്നാലെ സഞ്ചാരികളുടെ സാധനങ്ങൾ വെള്ളത്തിൽനിന്ന്​ വീണ്ടെടുക്കാൻ സഹായിക്കാനെത്തിയ​ നാട്ടുകാരൻ കൈനകരി ഇ.എം.എസ് ബോട്ടുജെട്ടി വാളാത്ത് തറയിൽ പ്രസന്നൻ (അർജുൻ-63) ആണ്​ മരിച്ചത്​. അപകടത്തിൽ മുങ്ങിയ 'കാർത്തിക' ഹൗസ്​ബോട്ടിൽനിന്ന്​ ഓടിയിറങ്ങിയ തമിഴ്നാട്​ സ്വദേശികളായ മൂന്ന്​ സഞ്ചാരികളും ജീവനക്കാരനും തലനാരിഴക്കാണ്​ രക്ഷപ്പെട്ടത്. രണ്ടാമത്തെ മരണം ഈമാസം 16നായിരുന്നു. ഹൗസ്​ബോട്ടിൽ പത്തംഗസംഘത്തിനൊപ്പം യാത്രചെയ്യവെ അഴിയില്ലാത്ത ജനാലവഴി കായലിൽവീണ്​​ വാഗമൺ കടമാൻകുഴി വള്ളക്കടവ് ജോസഫിന്റെ മകൻ ജോമോൻ (48) ആണ്​ മരിച്ചത്​. യാത്രവള്ളത്തിൽ ഹൗസ്​ബോട്ട്​ ഇടിച്ച്​ യുവതി കായലിൽവീണ സംഭവവും അടുത്തിടെയാണ്​. കുടുംബസമേതം വള്ളത്തിൽ സഞ്ചരിക്കവെ പിന്നോട്ടെടുത്ത ഹൗസ്​ബോട്ടിടിച്ച്​ കൈനകരി കുപ്പപ്പുറം നടുത്തുരുത്ത്​ പാവത്തുശ്ശേരി വീട്ടിൽ ബിന്ദുവാണ്​ (43) കായലിൽ മുങ്ങിത്താഴ്ന്നത്​. കൂടെയുണ്ടായിരുന്ന 12 വയസ്സുകാരൻ മകൻ വാവിട്ട്​ നിലവിളച്ചതോടെ ഭർത്താവ്​ ബിനോജി കായലിൽ ചാടിയാണ്​ രക്ഷപ്പെടുത്തിയത്​. ഹൗസ്​ബോട്ടിന്‍റെ പ്രൊപ്പല്ലറിൽ തട്ടി ബിന്ദുവിന്‍റെ കാലിന്​ മുറിവേറ്റിരുന്നു. ഒരുമാസത്തിനുള്ളിൽ നാല് ഹൗസ്‌ബോട്ടുകൾക്കാണ്​ തീപിടിച്ചത്​. കായൽസൗന്ദര്യവും കുട്ടനാടിന്റെ തനത് രുചിയും അറിയാൻ ജില്ലയിലേക്ക് എത്തുന്നവടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്​. എന്നാൽ, സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളോട് ബോട്ടുടമകൾ മുഖംതിരിക്കുകയാണ്​. കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതാണ് ദുരന്തങ്ങൾക്ക് പലപ്പോഴും കാരണം. കായൽ സവാരിക്കിടെ അടിക്കടിയുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ടൂറിസം മേഖലക്ക്​ തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്​. സുരക്ഷ നിർദേശങ്ങൾ ജീവനക്കാരും ഉടമകളും സഞ്ചാരികളും അവഗണിക്കുന്നതും അപകടത്തിന്​ കാരണമാകുന്നു. പരിശോധന 'വക'വെക്കാതെ ബോട്ടുടമകൾ ആലപ്പുഴ: കാലപ്പഴക്കം ചെന്ന ഹൗസ്​ബോട്ടുകൾക്ക്​ പലതും രേഖകളില്ലാതെയാണ്​ ഓടുന്നത്​. തുറമുഖ വകുപ്പിന്‍റെ പരിശോധന സംഘം നോട്ടീസ്​ നൽകിയാലും അതൊന്നും വകവെക്കാതെയാണ്​ സഞ്ചാരം. കായലോര വിനോദസഞ്ചാര മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ സഞ്ചാരികളുടെ സുരക്ഷ വീഴ്ചയിലേക്കാണ്​ വിരൽചൂണ്ടുന്നു. ഹൗസ്​ബോട്ടിൽ എപ്പോൾ വേണമെങ്കിലും ഏതുവിധത്തിലും അപകടം ഉണ്ടാകാം. അതിന്​ മതിയായ സുരക്ഷയൊരുക്കുകയാണ് മാർഗം. ഹൗസ്​ബോട്ടുകൾ കത്തിനശിക്കുന്നതും മുങ്ങിത്താഴുന്നതുമായ സംഭവങ്ങൾ പതിവായിട്ടും എങ്ങനെ അതിനെ നേരിടണമെന്നതിനെക്കുറിച്ച്​ ജീവനക്കാർക്ക്​ ധാരണയില്ല. ലൈഫ്​ ജാക്കറ്റ്​ അടക്കമുള്ള സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാൻപോലും അറിയാത്തവരാണ്​ ഭൂരിഭാഗവും. ഇവർക്ക്​​ ആവശ്യമായ ബോധവത്​കരണവും പരിശീലനവും കിട്ടുന്നില്ലെന്നതാണ്​ വസ്തുത. ഒരാഴ്ചക്കി​ടെ രണ്ട്​ ജീവനെടുത്ത ഹൗസ്​ബോട്ടുകൾക്ക്​ ലൈസൻസ്​ അടക്കമുള്ള രേഖകൾ ഇല്ലെന്ന്​ കണ്ടെത്തിയിരുന്നു. അപകടമുണ്ടാകുമ്പോൾ മാത്രം നടത്തുന്ന പരിശോധന പിന്നീട്​ നിലക്കുകയാണ്​ പതിവ്​. പിടികൂടുന്ന ബോട്ടുകൾക്ക്​ സുരക്ഷവീഴ്ചയുണ്ടെന്ന്​ കണ്ടെത്തിയാൽപോലും പിഴയൊടുക്കി രക്ഷപ്പെടാനുള്ള സംവിധാനമാണുള്ളത്​. ഹൗസ്​ബോട്ടുകളിൽ യാത്രചെയ്യുന്ന സഞ്ചാരികളുടെ ജീവൻ അപകടത്തിൽപ്പെട്ടാൽ ആര് സമാധാനം പറയുമെന്ന ചോദ്യത്തിന്​ ഇനിയും ഉത്തരമില്ല. ​ബോട്ടുടമകൾ ആവശ്യപ്പെടുന്ന പണം നൽകിയാണ് വിനോദസഞ്ചാരികൾ കായൽയാത്ര നടത്തുന്നത്​. അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഹൈകോടതി തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. APL punnamada boat ആലപ്പുഴ പുന്നമട ഫിനിഷിങ്​ പോയന്‍റിൽ ഹൗസ്​ബോട്ടിൽ കയറുന്ന സഞ്ചാരികൾ APL house boat madhyamam സുരക്ഷയില്ലാതെ കായൽസവാരി നടത്തുന്ന അനധികൃത ഹൗസ്​ബോട്ടുകളെക്കുറിച്ച്​ തിങ്കളാഴ്ച മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story