Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:29 AM IST Updated On
date_range 20 Jun 2022 5:29 AM ISTവനിത ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ആലപ്പുഴ: സ്വകാര്യആശുപത്രിയിലെ വനിത ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. മണ്ണഞ്ചേരി വലിയവീട് അനുഗ്രഹാലയ അമ്പാടി കണ്ണനെയാണ് (27) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ച 12.50നാണ് സംഭവം. കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സക്കായി ആശുപത്രിയിൽ എത്തിയ ഇയാൾ വനിതഡോക്ടർ പരിശോധിക്കാൻ എത്തിയപ്പോൾ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചത്. ഇതിനൊപ്പം ആശുപത്രി ജീവനക്കാരെ മർദിക്കാനും ശ്രമിച്ചു. പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനും വനിതഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചതിനുമാണ് കേസെടുത്തത്. ഇയാൾക്കെതിരെ മുമ്പും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. APL ambadi kannan അമ്പാടി കണ്ണൻ വൈദ്യുതി മുടങ്ങും ആലപ്പുഴ: സൗത്ത് സെക്ഷൻ പരിധിയിൽ അലക്കുകല്ല്, മുട്ടം, തേജസ്സ് നഗർ, ഷൺമുഖവിലാസം, കുതിരപ്പന്തി സി.പി.എം, സി.പി.ഐ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story