Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:37 AM IST Updated On
date_range 19 Jun 2022 5:37 AM ISTവനിതകൾക്ക് ട്രാക്ടര്‍ ഡ്രൈവിങ് പരിശീലനം
text_fieldsbookmark_border
ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് മഹിള കിസാന്‍ സശാക്തീകരണ്‍ പദ്ധതിയിൽ (എം.കെ.എസ്.പി) വനിതകള്‍ക്കായി ട്രാക്ടര്‍ ഡ്രൈവിങ് പരിശീലനം ആംരഭിച്ചു. രണ്ടാം വാര്‍ഡിലെ പിണ്ണാക്കനാട്ട് മൈതാനത്തും സമീപത്തെ പാടങ്ങളിലുമായി നടക്കുന്ന പത്തു ദിവസത്തെ പരിശീലനത്തില്‍ 20 പേരാണ് പങ്കെടുക്കുന്നത്. പട്രാക്ടർ ഡ്രൈവർ ജോസഫ് ജോസ്, മെക്കാനിക് കെ.എൻ. സന്തോഷ് കുമാർ, ക്ലീനർ പി.കെ. മനു എന്നിവരാണ് വനിതകൾക്ക് പരിശീലനം നൽകുന്നത്. ട്രാക്ടർ ഓടിക്കുന്നതിന് പുറമെ റിപ്പയറിങ്, പരിപാലനം തുടങ്ങിയവയിലും പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കിയവരുടെ ഗ്രൂപ്പിന് കൃഷിഭവന്‍റെ സഹായത്തോടെ ട്രാക്ടര്‍ വാങ്ങാൻ സഹായം നല്‍കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സന്തോഷ് പറഞ്ഞു. കുടിവെള്ള കണക്ഷൻ വിച്ഛേദിക്കാൻ നടപടി ആലപ്പുഴ: കേടായ മീറ്റർ മാറ്റിവെക്കാത്തവരുടെയും പിഴയോടുകൂടി പണം അടക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും അടക്കാത്തവരുടെയും കുടിവെള്ള കണക്ഷനുകൾ വിച്ഛേദിക്കാൻ നടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി ആലപ്പുഴ പി.എച്ച് സബ് ഡിവിഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയർ അറിയിച്ചു. സബ് ഡിവിഷന്‍ പരിധിയിലെ ആലപ്പുഴ മുനിസിപ്പാലിറ്റിയിലും മാരാരിക്കുളം തെക്ക്, ആര്യാട്, മണ്ണഞ്ചേരി, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് ഗ്രാമപഞ്ചായത്തുകളിലുമാണ് ഇത്തരം ഗുണഭോക്താക്കളുടെ കണക്ഷനുകള്‍ വിച്ഛേദിക്കുക. ആശ വർക്കർ നിയമനം ആലപ്പുഴ: കായംകുളം നഗരസഭ അഞ്ചാം വാര്‍ഡില്‍ ആശ വർക്കർ നിയമനത്തിന് വാക്-ഇന്‍ ഇന്റര്‍വ്യൂ 24ന് വൈകീട്ട് മൂന്നിന് കായംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫിസിൽ നടക്കും. വാര്‍ഡില്‍ സ്ഥിര താമസക്കാരായ എട്ടാം ക്ലാസ് ജയിച്ച വിവാഹിതർക്കും വിധവകൾക്കും പങ്കെടുക്കാം. പ്രായം -25നും 45നും മധ്യേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story