Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:34 AM IST Updated On
date_range 19 Jun 2022 5:34 AM ISTഅന്ധകാരനഴി വിനോദസഞ്ചാരകേന്ദ്രം കടലെടുത്തു
text_fieldsbookmark_border
അരൂർ: നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന അന്ധകാരനഴി ബീച്ച് കടലെടുത്തു. ഒരാഴ്ചയായി തുടർച്ചയായി ഉണ്ടായ കടൽക്ഷോഭത്തിൽ കൽക്കെട്ടുകളും സഞ്ചാര പാതകളും തകർന്നു. കടലെടുത്തതോടെ ബീച്ചിൽ എത്തുന്നവർ തകർന്നുകിടക്കുന്ന കൽക്കെട്ടുകളിലൂടെ സഞ്ചരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. 500 മീറ്റർ നീളം വരുന്ന ബീച്ചിലെ കടൽത്തീരം മുഴുവനായും കടലെടുത്ത നിലയിലാണ്. ശക്തമായ കടലൊഴുക്കുള്ളതിനാൽ ഇവിടെ അപകട സാധ്യതയും കൂടുതലാണ്. ബീച്ചിൽ ഒരു സുരക്ഷയും ഇല്ലാത്തതിനാൽ ഒഴിവുദിവസങ്ങളിൽ ബീച്ചിൽ എത്തുന്നവർ കടലിലിറങ്ങരുതെന്ന മുന്നറിയിപ്പും നാട്ടുകാർ നൽകുന്നുണ്ട്. ചിത്രം ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് അന്ധകാരനഴി ബീച്ച് കടലെടുത്തപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
