Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:30 AM IST Updated On
date_range 19 Jun 2022 5:30 AM ISTവായന പക്ഷാചരണത്തിന് ഇന്ന് തുടക്കം
text_fieldsbookmark_border
ആലപ്പുഴ: ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവ് പി.എൻ. പണിക്കരുടെ അനുസ്മരണാർഥം സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന് ജില്ലയില്‍ ഞായറാഴ്ച തുടക്കമാകും. ചേർത്തല ചെറുവാരണം ശ്രീകേശവ ഗുരു സ്മാരക ഗ്രന്ഥശാലയിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് ജില്ലതല ഉദ്ഘാടനം നിർവഹിക്കും. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് അലിയാർ എം. മാക്കിയിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും സാഹിത്യകാരനുമായ ഐ.വി. ദാസിന്‍റെ ജന്മദിനമായ ജൂലൈ ഏഴുവരെ നടത്തുന്ന പക്ഷാചരണത്തിന്‍റെ ഭാഗമായി ജില്ലയിലുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതി അവലോകനം ആലപ്പുഴ: ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാൻ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് കോഓഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗം ചേരും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തിൽ കമ്മിറ്റി ചെയര്‍മാന്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി അധ്യക്ഷത വഹിക്കും. കോചെയര്‍മാന്‍ അഡ്വ. എ.എം. ആരിഫ് എം.പി പങ്കെടുക്കും. പ്രചാരണ വാഹന പര്യടനം നാളെ മുതൽ ആലപ്പുഴ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച മുതൽ ജൂൺ 26 വരെ ജില്ലയിൽ പ്രചാരണ പര്യടനം നടത്തും. രാവിലെ 9.15ന് ആലപ്പുഴ സെന്‍റ് ജോസഫ്സ് വിമന്‍സ് കോളജില്‍ മന്ത്രി പി. പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story