Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവെളുത്ത...

വെളുത്ത മുണ്ടുടുത്തവർക്ക് മാത്രമുള്ളതല്ല കസേരകൾ -മന്ത്രി പി. പ്രസാദ്

text_fields
bookmark_border
ആലപ്പുഴ: വെളുത്ത മുണ്ടുടുത്ത വരേണ്യ വർഗത്തിന്റെ പ്രതിനിധികൾക്ക് മാത്രം കടന്നുവരാവുന്ന ഇടമായി ജനാധിപത്യ സംവിധാനങ്ങൾ മാറുന്ന കാലഘട്ടത്തിൽ അതിനെതിരായ പോരാട്ടമായി മാറുന്നിടത്താണ് സർവിസ് സംഘടനകൾ പ്രസക്തമാകുന്നതെന്ന് മന്ത്രി പി. പ്രസാദ്. ജോയന്‍റ്​ കൗൺസിൽ അംഗസംഘടന സംസ്ഥാന ലീഡേഴ്സ് ക്യാമ്പ് ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറി എഴുന്നേറ്റുനിന്ന് കർഷകരെയും സാധാരണക്കാരെയും സ്വീകരിക്കുന്ന കാലമാകുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജോയന്‍റ്​ കൗൺസിൽ സംസ്ഥാന ചെയർമാൻ കെ. ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.പി. ഗോപകുമാർ, സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ, ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്ങൽ, സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.സി. ഗംഗാധരൻ, വി.സി. ജയപ്രകാശ്, സി.എ. അനീഷ്, എൻ. കൃഷ്ണകുമാർ, നാരായണൻ കുഞ്ഞിക്കണ്ണോത്ത് എന്നിവർ സംസാരിച്ചു. APL joint council aply ആലപ്പുഴയിൽ നടന്ന ജോയന്‍റ്​ കൗൺസിൽ അംഗസംഘടന സംസ്ഥാന ലീഡേഴ്സ് ക്യാമ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു വൈദ്യുതി മുടങ്ങും ആലപ്പുഴ: ടൗൺ സെക്ഷനിലെ ശ്രീറാംമന്ദിർ, ഭീമ, ശാരദ കോംപ്ലക്സ്​, എസ്​.എം ടെക്സ്​റ്റൈൽസ്​, ജോയ്​ ആലുക്കാസ് റോയൽ പാർക്ക് എന്നീ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ ഞായറാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ 5.30 വരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story