Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാട്ടുവെളിച്ചമായി...

നാട്ടുവെളിച്ചമായി ആന്‍റണിയുടെ 'ഹോം' ലൈബ്രറി; പുസ്തകം മാത്രമല്ല, പെൻഷനും കിട്ടും

text_fields
bookmark_border
ആലപ്പുഴ: പുസ്തകങ്ങളുടെ കലവറയായ 'ഹോം' ലൈബ്രറിയിൽനിന്ന്​ ഏത്​ മേഖലയിലെയും പുസ്തകങ്ങൾ ആർക്കും എപ്പോൾ വേണമെങ്കിലും എടുത്തുകൊണ്ടുപോകാം. അതിന്​ വിലക്കുകളില്ല. സാധാരണ ഗ്രന്ഥശാലകളിലേതുപോലെ പേരുകളും എഴുതിവെക്കാറില്ല. സമയക്രമവും നിശ്ചയിച്ചിട്ടില്ല. അവ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ നശിപ്പിക്കാതെ മറ്റൊരാൾക്ക്​ വായനക്കായി കൈമാറ​ണമെന്ന ​ഉപദേശം മാത്രമാണുള്ളത് ​-ഇത്​​ ആലപ്പുഴ കൈതവന മംഗലത്ത്​ ആന്‍റണി എം.ജോണിന്‍റെ (62) വീട്ടിലെ ലൈബ്രറിയുടെ മാത്രം പ്രത്യേകതയാണ്​. പരിചയക്കാർ, പ്രായമുള്ളവർ, അയൽവാസികൾ, വിദ്യാർഥികൾ, കുട്ടികൾ ഇവരൊക്കെയാണ്​ ഇവിടുത്തെ പ്രധാന ഉപഭോക്താക്കൾ. സമൂഹത്തിൽ വായന പടർത്തുന്നതിനൊപ്പം പ്രയാസപ്പെടുന്നവരെ സഹായിക്കാനും ചില പദ്ധതികളുമുണ്ട്​. 13 ​വയോധികർക്ക്​ എല്ലാമാസവും ഒന്നാംതീയതി 300 രൂപ വീതം നൽകുന്ന പെൻഷൻ പദ്ധതിയാണിത്​. ഏഴുവർഷമായി മുടക്കം വരുത്തിയിട്ടില്ല. വിധവയായ ഒരു സ്ത്രീയും കൂടെ പഠിച്ച രണ്ടുപേരും ഇതിൽ ഉൾപ്പെടുന്നുണ്ട്​. പ്രായം കാരണം എത്താനായില്ലെങ്കിൽ തുക വീട്ടിലെത്തിച്ചുനൽകും. അല്ലെങ്കിൽ ആദിവസം ആരെയെങ്കിലും പറഞ്ഞുവിട്ടാൽ മതി. വായനയുടെ മഹത്വം തിരിച്ചറിഞ്ഞാണ് ജേക്കബ്​ ജോൺ ആന്‍ഡ്​ കമ്പനിയിലെ റിട്ട. ജനറൽ മാനേജർ ആന്‍റണി എം.ജോണിന്‍റെ 'ഹോം' ലൈബ്രറിയുടെ പ്രവർത്തനം. നാട്ടുവെളിച്ചമായ ലൈബ്രറിക്ക്​ പിന്നിൽ പഠനകാലത്തും അല്ലാതെയും പുസ്തകങ്ങളോട്​ തോന്നിയ പ്രണയമാണ്​. സ്കൂളുകളിൽ സംവദിക്കാൻ വിളിച്ചാലും സ്കൂൾതല കലാപരിപാടികളിൽ വിജയിച്ചവർക്ക്​ സമ്മാനം ചോദിച്ചെത്തിയാലും ആദ്യം അവർക്ക്​ മു​ന്നിലേക്ക്​ നീട്ടുന്നത്​ പുസ്തകങ്ങളായിരുന്നു. കുട്ടികൾക്ക്​ ആവശ്യമായ പുസ്തങ്ങൾ ഏതെന്ന്​ കണ്ടെത്തിയാണ്​ സമ്മാനം നൽകിയിരുന്നത്​. ആ ശീലം പിന്നീട്​ ​​ട്രെൻഡായി മാറിയപ്പോൾ വീട്ടിലെ പുസ്​തകശേഖരത്തിന്‍റെ വലിപ്പവും കൂടി. 2000 മുതലാണ്​ വീട്ടി​ൽ പുസ്തകങ്ങൾ വാങ്ങി സൂക്ഷിക്കുന്ന ലൈബ്രറിക്ക്​​ തുടക്കമിട്ടത്​. 22വർഷമായി പുതുതായി വിപണിയിൽ ഏത്​ പുസ്തകം ഇറങ്ങിയാലും അതിന്‍റെ ഒരുകോപ്പി വാങ്ങും. നിലവിൽ വിവിധ മേഖലകളിലെ 2500ലധികം പുസ്തകങ്ങളുണ്ട്​. അത്​ മുതിർന്നവരും അയൽവാസികളും വീട്ടിൽ പരിചയം പുതുക്കാൻ എത്തുന്നവർക്കും എടുത്തുകൊണ്ടുപോകാം. വേറെ ആരെങ്കിലും ചോദിച്ചാൽ അത്​ കൊടുത്തേക്കണം എന്ന നിബന്ധന മാത്രമാണുള്ളത്​. ആ രീതിയിൽ കുറേ പുസ്തകങ്ങൾ നഷ്ടമായെങ്കിലും കുറ്റബോധമില്ലെന്ന്​ ആന്‍റണി 'മാധ്യമ'ത്തോട്​ പറഞ്ഞു. 1984-1985 കാലഘട്ടത്തിൽ എം.ജി സർവകലാശാല യൂനിയന്‍റെ ആദ്യ ചെയർമാനായിരുന്നു ആന്‍റണി എം.ജോൺ. അന്നത്തെ തെരഞ്ഞെടുപ്പിൽ വി.ഡി. സതീശനെയാണ്​ പരാജയപ്പെടുത്തിയത്​. ഭാര്യ: എലിസമ്പത്ത്​ ജോൺ. 2012ൽ ക്രിക്കറ്റ്​ കളിക്കിടെ കുഴിയിൽവീണ്​ മൂത്തമകൻ ആന്‍റണി എം.ജോൺ ജൂനിയർ മരിച്ചിരുന്നു. തിരുവനന്തപുരത്ത്​ ​അനുജന്‍റെ വീട്ടിൽ അവധിയാഘോഷിക്കാൻ പോയപ്പോഴായിരുന്നു സംഭവം. സാമൂഹിക പ്രവർത്തക തെരേസ​ ജോൺ മംഗലത്ത്​ രണ്ടാമത്തെ മകളാണ്​. ഡൽഹി സെന്‍റ്​ സ്​റ്റീഫൻസ്​ കോളജിൽ ബിരുദ പഠനത്തിനിടെ സോഷ്യൽ സർവിസ്​ ലീഗിന്‍റെ പ്രഥമ വനിത പ്രസിഡന്‍റായിരുന്നു. 2015ൽ മികച്ച സാമൂഹിക പ്രവർത്തകക്കുള്ള സി.എഫ്​. ആൻഡ്രൂസ്​ പുരസ്കാരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ആണ്​ സമ്മാനിച്ചത്​. ബിഹാർ നളന്ദ സർവകലാശാലയിൽനിന്ന്​ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ തെരേസ ജോൺ അമേരിക്കയിലെ ഷി​കാഗോയിൽ എം.ബി.എ വിദ്യാർഥിനിയാണ്​. പി.എസ്​. താജുദ്ദീൻ APL library ആലപ്പുഴ കൈതവന മംഗലത്ത്​ ആന്‍റണി എം.ജോണിന്‍റെ വീട്ടിലെ ലൈബ്രറി APL antony m john ആന്‍റണി എം.ജോൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story