Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹെൽത്ത് സൂപ്പർവൈസറെ...

ഹെൽത്ത് സൂപ്പർവൈസറെ സ്ഥലംമാറ്റി

text_fields
bookmark_border
നടപടി മാധ്യമ പ്രവർത്തകന്‍റെ പരാതിയിൽ അമ്പലപ്പുഴ: മാധ്യമപ്രവർത്തകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഹെൽത്ത് സൂപ്പർവൈസറെ സ്ഥലം മാറ്റി. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ്​ സെന്‍ററിലെ ഹെൽത്ത് സൂപ്പർ വൈസർ സന്തോഷിനെയാണ് ചുനക്കരയിലേക്ക് സ്ഥലം മാറ്റിയത്. ഏതാനും മാസം മുമ്പ്​ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കളഭ മഹോത്സവം നടക്കുന്നതിനിടെ ആരംഭിച്ച ആരോഗ്യ വകുപ്പിന്‍റെ ഹെൽപ് ഡെസ്കിൽ ആരോഗ്യ പ്രവർത്തകരില്ലാത്തത് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഹെൽത്ത് സൂപ്പർ വൈസർ മാധ്യമ പ്രവർത്തകൻ ബിനു ദാമോദരനോട്​ ഫോണിൽ അപമര്യാദയായി സംസാരിക്കുകയായിരുന്നു. തുടർന്ന്,​ ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് ബിനു ദാമോദരൻ ആരോഗ്യമന്ത്രി, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർക്ക് പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡി.എം.ഒ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിനെത്തുടർന്നാണ്​ സ്ഥലം മാറ്റം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story