Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:33 AM IST Updated On
date_range 18 Jun 2022 5:33 AM ISTപ്രവാചകനെതിരായ അധിക്ഷേപം സംഘ്പരിവാർ അജണ്ട -പി.ഡി.പി
text_fieldsbookmark_border
ആലപ്പുഴ: പ്രവാചകനെതിരായ വിദ്വേഷ പരാമർശം ബി.ജെ.പിയും സംഘ്പരിവാർ ശക്തികളും ചേർന്ന് രൂപപ്പെടുത്തിയ അജണ്ടയുടെ ഭാഗമാണെന്ന് പി.ഡി.പി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ. ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ സമാപനം മുനിസിപ്പൽ നഗര ചത്വരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ പ്രതിഷേധിക്കുന്നവരെ വകവരുത്തുകയും വീടുകളും സ്ഥാപനങ്ങളും തകർക്കുകയും വംശഹത്യ നടത്തുകയുമാണ് ലക്ഷ്യം. ഇക്കാര്യങ്ങളിൽ പ്രതികരിക്കേണ്ട മതേതര സംഘടനകളുടെ മൗനം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് ചേർപ്പ്, കേന്ദ്ര കമ്മിറ്റി അംഗം ടി.എ. മുഹമ്മദ് ബിലാൽ, ജില്ല സെക്രട്ടറി അൻസാരി ആലപ്പുഴ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശംസുദ്ദീൻ പൂക്കുട്ടി, ടി.എം. രാജ, പി.യു.സി സംസ്ഥാന സെക്രട്ടറി ഹാഷിം കായംകുളം, വിമൻസ് ഇന്ത്യ മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സീന ഷാജഹാൻ, പി.ഡി.പി ജില്ല ഭാരവാഹികളായ ഷാഹുൽ അരൂർ, അബ്ദുൽസലാം മണ്ണഞ്ചേരി, ഷറഫുദ്ദീൻ രാമൻചിറ, സി.എ. കാദർ, നൗഷാദ് അമ്പലപ്പുഴ, യാക്കൂബ് അനാരി, ഗഫൂർ കോയമോൻ, ഹാരിസ് കോയക്കുട്ടി കാദർ പാനൂർ എന്നിവർ സംസാരിച്ചു. apl pdp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story