Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:28 AM IST Updated On
date_range 18 Jun 2022 5:28 AM ISTസി.പി.ഐ കടുപ്പിച്ചു; കയർ മേഖലയിലെ പ്രതിസന്ധി പഠിക്കാൻ വിദഗ്ധ സമിതി
text_fieldsbookmark_border
ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യും ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധി പഠിച്ച് സർക്കാറിന് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. കയർ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. കയർത്തൊഴിലാളികൾക്കുള്ള വരുമാന പൂരകപദ്ധതി (ഇൻകം സപ്പോർട്ട് സ്കീം) പ്രകാരമുള്ള സഹായധനം, കയർ സംഘങ്ങൾക്കുള്ള പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് ഇൻസെന്റീവ്, വിപണി വിപുലീകരണ ഫണ്ട് എന്നിവ ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കയർ മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തി സി.പി.ഐ അടക്കം വിവിധ സംഘടനകൾ സമര രംഗത്തായിരുന്നു. വിഷയത്തിൽ മന്ത്രിയുടെ ഉദാസീനത ചൂണ്ടിക്കാട്ടി സി.പി.ഐ -എ.ഐ.ടി.യു.സി നേതാക്കൾ രംഗത്ത് വരുകയും ചെയ്തിരുന്നു. സി.പി.എം ഒഴികെ പാർട്ടികളുടെ ട്രേഡ്യൂനിയനുകളുടെ ഐക്യവേദിയും സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ, കയർഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ, കയർ കോർപറേഷൻ ചെയർമാൻ ജി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. എൻജിനീയറിങ്ങിന്‍റെ സാധ്യതകൾ; സെമിനാർ ഇന്ന് പുന്നപ്ര: എൻജിനീയറിങ് വിദ്യാഭ്യാസത്തിന്‍റെ സാധ്യതകൾ എന്ന വിഷയത്തിൽ എം.ഇ.എസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ സെമിനാർ ശനിയാഴ്ച രാവിലെ 10 മുതൽ പുന്നപ്ര എം.ഇ.എസ് സ്കൂളിൽ നടക്കും. എസ്.എസ്.എൽ.സി മുതൽ പ്ലസ് ടു വരെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി പങ്കെടുക്കാമെന്ന് പ്രസിഡന്‍റ് അഡ്വ. എ. മുഹമ്മദ് ഉസ്മാൻ, സെക്രട്ടറി ഹസൻ എം. പൈങ്ങാമഠം, പ്രോഗ്രാം കോഓഡിനേറ്റർ ആർ.എസ്. ഷാഹുൽ ഹമീദ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9656809918, 9895078657 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story