Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:33 AM IST Updated On
date_range 17 Jun 2022 5:33 AM ISTമിർസാദ് റോഡിൽ കാനയുടെ സ്ലാബുകൾ ഉറപ്പിക്കുന്നു
text_fieldsbookmark_border
വടുതല: മിർസാദ് റോഡിൽ വടുതല ജങ്ഷൻ മുതൽ മീൻകുഴിതോട് വരെ നിർമിച്ച കാനയുടെ സ്ലാബുകൾ ഉറപ്പിക്കുന്നു. കാന നിർമാണം പൂർത്തിയായി മാസങ്ങൾ കഴിയുന്നതിന് മുമ്പേ സ്ലാബുകൾ തെന്നിമാറി അപകടം വിതക്കുന്നുവെന്ന വാർത്ത 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ കാൽനടക്കാർക്കും വാഹന യാത്രികർക്കും ഒരേപോലെ ഇത് ഭീഷണിയായിരുന്നു. ഒരു സ്ലാബ് പൂർണമായി കാനയിലേക്കുവീണ് കിടക്കുന്ന അവസ്ഥയും ഉണ്ടായി. സ്കൂളുകൾ തുറന്നതോടെ അപകടത്തിന്‍റെ രൂക്ഷത മനസ്സിലാക്കി നാട്ടുകാർ ഇടപെട്ട് താൽക്കാലികമായി പ്രശ്നം പരിഹരിച്ചിരുന്നു. നാട്ടുകാർ പലതവണ പരാതി പറഞ്ഞതിനെ തുടർന്നാണ് പൊതുമരാമത്ത് അധികൃതർ സ്ലാബുകൾ ഉറപ്പിക്കാനെത്തിയത്. മാലിന്യം നിറഞ്ഞാൽ വൃത്തിയാക്കാവുന്ന തരത്തിൽ ഒന്നിടവിട്ടുള്ള സ്ലാബുകളാണ് കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നത്. ചിത്രം : മിർസാദ് റോഡിലെ കാനയിൽ സ്ലാബുകൾ ഉറപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
