Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:31 AM IST Updated On
date_range 17 Jun 2022 5:31 AM ISTഎ പ്ലസിന്‍റെ തിളക്കം ബജിക്കടയിലേക്കും
text_fieldsbookmark_border
ചെങ്ങന്നൂർ: ബാപ്പയുടെ ബജിക്കടയിൽ സഹായിയായി പ്രവർത്തിക്കുന്ന മകൻ പഠനത്തിലും മികവുതെളിയിച്ചു. മാവേലിക്കര-തിരുവല്ല റോഡിൽ മാന്നാർ കുറ്റിയിൽമുക്കിനു സമീപം അൽനൂർ ബജിക്കടയുടമയായ കുരട്ടിശ്ശേരി നാഥൻപറമ്പിൽ വീട്ടിൽ സിയാദ് അഹമ്മദിന്‍റെ മകൻ ബാദുഷയാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയത്. ക്ലാസില്ലാത്ത ദിവസങ്ങളിൽ പുലർച്ച മൂന്നുമണി മുതൽ രാത്രി ഏഴുവരെ കടയിലുണ്ടാകും. ക്ലാസുള്ള ദിവസം രാവിലെ ഏഴുമണിവരെ കടയിൽ ബാപ്പയെ സഹായിക്കും. തുടർന്ന് പാവുക്കരയിൽ സത്താർ സാറിന്‍റെ വീട്ടിൽ ട്യൂഷൻ. സ്കൂൾ വിട്ടുവന്ന ശേഷവും കടയിലെത്തും. പഠിച്ചിരുന്ന മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ തന്നെ ബയോളജി-സയൻസ് എടുത്ത് തുടർന്ന് പഠിക്കാനാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
