Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആറാട്ടുപുഴയിൽ...

ആറാട്ടുപുഴയിൽ കടലാക്രമണത്തിന്​ ശമനമില്ല; മൂന്നിടങ്ങളിൽ അപകടാവസ്ഥ

text_fields
bookmark_border
ആറാട്ടുപുഴയിൽ കടലാക്രമണത്തിന്​ ശമനമില്ല;  മൂന്നിടങ്ങളിൽ അപകടാവസ്ഥ
cancel
കടൽഭിത്തി ദുർബല പ്രദേശങ്ങളിലാണ് കൂടുതൽ ദുരിതം ആറാട്ടുപുഴ: ഒരാഴ്ചയായി തുടരുന്ന കടലാക്രമണം ആറാട്ടുപുഴ മേഖലയിൽ കൂടുതൽ ശക്തിപ്രാപിക്കുന്നു. തീരദേശ റോഡും നിരവധി കച്ചവടസ്ഥാപനങ്ങളും വീടുകളും കടലാക്രമണ ഭീഷണിയിലാണ്​. വലിയഴീക്കൽ, പെരുമ്പള്ളി, എം.ഇ.എസ് ജങ്ഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ അപകടാവസ്ഥ. റോഡ് മണ്ണിനടിയിലായതോടെ തീരദേശ റോഡിൽ ഗതാഗതം താറുമാറായി. അടിയന്തര നടപടി കൈക്കൊള്ളുന്നതിൽ അധികാരികൾ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധം ശക്തമാണ്​. കടൽഭിത്തി ദുർബല പ്രദേശങ്ങളിലാണ് ദുരിതം കൂടുതൽ. വലിയഴീക്കൽ ഭാഗത്ത് തീരദേശ റോഡ് ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. പാലത്തിന്‍റെ ആരംഭം മുതൽ വടക്കോട്ട് 200 മീറ്റർ നീളത്തിൽ റോഡ് മണ്ണിനടിയിലാണ്. വാഹനങ്ങൾ മണ്ണിൽ താഴുന്നതുമൂലം ബസ് ഗതാഗതം അടക്കം തടസ്സപ്പെടുകയാണ്​. വരും ദിവസങ്ങളിൽ ഗതാഗതം പൂർണമായി മുടങ്ങാനാണ്​ സാധ്യത. ഇവിടെ സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികൾ റോഡ് കടക്കാനാവാതെ തിരികെപ്പോവുകയാണ്. എം.ഇ.എസ് ജങ്ഷനിൽ തീരദേശ റോഡിന് തൊട്ടടുത്തുവരെ കടൽ എത്തിക്കഴിഞ്ഞു. ഇവിടെ കടൽഭിത്തി പൂർണമായും മണ്ണിനടിയിലാണ്. തൊട്ടടുത്തെ പടിഞ്ഞാറെ ജുമാമസ്ജിദ് ഖബർസ്ഥാനും കടലാക്രമണ ഭീഷണിയിലാണ്​. പെരുമ്പള്ളി ജങ്ഷന് വടക്ക് ഭാഗമാണ് മൂന്നാമത്തെ അപകടമേഖല. കടലും റോഡും തമ്മിൽ ചുവടുകളുടെ അകലം മാത്രമാണുള്ളത്. കഴിഞ്ഞവർഷത്തെ കടലാക്രമണത്തിൽ ഇവിടെ റോഡ് പൂർണമായും തകർന്നിരുന്നു. ആറാട്ടുപുഴ ബസ്​സ്റ്റാൻഡ്​​ ഭാഗത്ത് മുപ്പതോളം കടകൾ തകർച്ചഭീഷണിയിലാണ്. രാമഞ്ചേരി, കാർത്തിക ജങ്ഷൻ എന്നിവിടങ്ങളിലും കടലാക്രമണം നാശംവിതക്കുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story