Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:30 AM IST Updated On
date_range 17 Jun 2022 5:30 AM ISTഉപകരണക്കരുത്തിൽ അഗ്നിരക്ഷ നിലയം
text_fieldsbookmark_border
കായംകുളം: ഏത് അപകട സാഹചര്യങ്ങളെയും നേരിടാനുള്ള ഉപകരണക്കരുത്തുമായി അഗ്നിരക്ഷ നിലയം. അത്യാധുനിക ഫയർ റെസ്ക്യൂ വാഹനം സ്വന്തമായതോടെ സേന അംഗങ്ങളുടെ ആത്മവിശ്വാസവും വർധിച്ചു. 5,000 ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന നാലു പമ്പിങ് ഡെലിവറി സിസ്റ്റം അടങ്ങുന്നതാണ് പുതിയ വാഹനം. ഏതു ദിശയിലേക്കും വെള്ളം പമ്പ് ചെയ്യാൻ കഴിയുന്ന മോണിറ്റർ ബ്രാഞ്ചാണ് പ്രത്യേകത. ഇതുവഴി സ്പ്രേ രൂപത്തിലും അല്ലാതെയും വളരെ ദൂരം വരെ പമ്പ് ചെയ്യാനാകും. ഓട്ടോമാറ്റിക്കായും നേരിട്ടും ഉപയോഗിക്കാൻ കഴിയുന്ന പമ്പ് കൺട്രോളിങ് സിസ്റ്റവും പ്രത്യേകതയാണ്. കൂടാതെ നാല് ഫയർ എക്സ്റ്റിംഗ്യൂഷറുകളും വാഹനത്തിലുണ്ട്. യു. പ്രതിഭ എം.എൽ.എ ഫ്ലാഗ് ഓഫ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ പി. ശശികല അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ, പി.എസ്. സുൽഫിക്കർ, സ്റ്റേഷൻ ഓഫിസർ എസ്. താഹ, അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം:APLKY2FAIR കായംകുളം അഗ്നിരക്ഷ നിലയത്തിലെ പുതിയ വാഹനത്തിന്റെ ഫ്ലാഗ്ഓഫിന് ശേഷം യു. പ്രതിഭ എം.എൽ.എക്കും നഗരസഭ ചെയർപേഴ്സൻ പി. ശശികലക്കും ഒപ്പം സേന അംഗങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
