Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇരട്ടി മധുരമുണ്ട്​...

ഇരട്ടി മധുരമുണ്ട്​ അനിതയുടെ അതിജീവന വിജയത്തിന്​

text_fields
bookmark_border
ഇരട്ടി മധുരമുണ്ട്​ അനിതയുടെ അതിജീവന വിജയത്തിന്​
cancel
അമ്പലപ്പുഴ: തമിഴ്നാട്ടിൽനിന്ന്​ ഉപജീവനം ​തേടി നാട്ടിലെത്തിയ കുടുംബത്തിലെ​ മകളായ​ അനിത.എസ് ആറ് എ പ്ലസോടുകൂടി സുവർണ വിജയം നേടി. തമിഴ്നാട് സ്വദേശി പരേതനായ മാരിയപ്പ‍ൻെറയും തിലകയുടെയും മകളാണ്​. കഴിഞ്ഞ വർഷം അനിത പരീക്ഷ എഴുതി നൽകിയ പത്താം ക്ലാസിൽ പഠിക്കുന്ന വൈകല്യമുള്ള കുട്ടിക്ക് 80 ശതമാനം മാർക്ക് വാങ്ങാനായി. ആലുവ സെന്‍റ്​ ഫ്രാൻസിസ് ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് മറ്റൊരു കുട്ടിക്കായി പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ആക്രി സാധനങ്ങൾ വിറ്റ്​​ ഉപജീവനം നടത്തിയിരുന്ന മാതാപിതാക്കളിൽനിന്ന്​ അനിത, സഹോദരങ്ങളായ അനു, മാധവൻ എന്നിവരെ ആലുവ ജനസേവ ശിശുഭവനിൽ പൊതുപ്രവർത്തകനായ നിസാർ വെള്ളാപ്പള്ളിയാണ് പഠനത്തിന്​ എത്തിച്ചത്. മാരിയപ്പ‍ൻെറ മരണശേഷം സാമൂഹിക പ്രവർത്തക നർഗീസ് ബീഗത്തി‍ൻെറ സഹായത്തോടുകൂടി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മൂന്ന് സെന്‍റ്​ സ്ഥലം വാങ്ങി ജോയി ആലുക്കാസി‍ൻെറ സഹായത്തോടുകൂടി വീട് നിർമിച്ച് നൽകി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ കേരള ഹൗസ് എന്ന പേരിട്ട വീട്ടിൽ താമസിക്കവേ മൂത്ത മകൾ മാസാണി രണ്ടുവർഷം മുമ്പ്​ വൃക്കസംബന്ധമായ അസുഖം മൂലം മരണപ്പെട്ടു. സഹോദരങ്ങളായ അനു പ്ലസ് ടുവിനും മാധവൻ പത്താം ക്ലാസിലും പഠിക്കുന്നു. (അനിതക്ക്​ മധുരം നല്‍കുന്ന മാതാവ്​ തിലക)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story