Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോൺഗ്രസ് ഓഫിസ് തകർത്ത...

കോൺഗ്രസ് ഓഫിസ് തകർത്ത നാല്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
ആലപ്പുഴ: അമ്പലപ്പുഴയിൽ കോൺഗ്രസ്​ ബ്ലോക്ക്​ കമ്മിറ്റി ഓഫിസിന്​ നേരെയുണ്ടായ ആക്രമണത്തിൽ നാല്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ അറസ്റ്റിൽ. പുറക്കാട് സ്വദേശികളായ അബ്ദുൽ സലാം, ഷിജാസ്, രതീഷ്, അഷ്കർ എന്നിവരാണ്​ അറസ്റ്റിലായത്​. കഴിഞ്ഞ രാത്രിയാണ് ഓഫിസിന്​ നേരെ ആക്രമണമുണ്ടയത്​. എന്നാൽ, ആക്രമണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് നേതൃത്വം നൽകിയ മൊഴിയിൽ പറഞ്ഞ പ്രതികളെയല്ല അറസ്റ്റ് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. യഥാർഥ പ്രതികളെ രക്ഷപ്പെടുത്തിയ ശേഷം സി.പി.എം നേതൃത്വം നൽകിയ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ കീഴടങ്ങുകയായിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. അപകടത്തിൽപെട്ട വാഹനങ്ങൾ റോഡിൽ; വീണ്ടും അപകട സാധ്യത തുറവൂർ: ദേശീയപാതയിൽ കുത്തിയതോട് കേളംകുളങ്ങര എസ്.എൻ.ഡി.പി ജങ്​ഷനിൽ മീഡിയൻ ഗ്യാപ്പിന് സമീപം അപകടത്തിൽപെട്ട വാഹനങ്ങൾ ​റോഡിൽതന്നെ കിടക്കുന്നു. ഇതിൽ അപകടത്തിൽപെട്ട കാർ റോഡിലേക്ക്​ കയറിയാണ് കിടക്കുന്നത്. ഇത് മറ്റ് വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്നു. അപകടശേഷം വാഹനങ്ങൾ അതത് പരിധിയിലെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക്​ മാറ്റാറാണ് പതിവ്. ഇവിടെ നിരവധി അപകടം ഉണ്ടായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story