Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:31 AM IST Updated On
date_range 16 Jun 2022 5:31 AM ISTകയർ മേഖലയിലെ പ്രതിസന്ധി: സി.പി.ഐ നേതാക്കൾ ഉപവസിച്ചു
text_fieldsbookmark_border
ആലപ്പുഴ: കയർ വ്യവസായ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ സർക്കാറിന് ബാധ്യതയുണ്ടെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. സി.പി.ഐ, എ.ഐ.ടി.യു.സി നേതാക്കൾ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരം നടത്താൻ കയർ മന്ത്രിയുടെ അനുവാദം വേണമെന്ന നിലപാട് ആലപ്പുഴയുടെ ചരിത്രം അറിയാത്തതുകൊണ്ടുണ്ടായ പ്രതികരണമാണെന്ന് അദ്ദേഹം വിമർശിച്ചു. മന്ത്രി ചുമതലയേറ്റെടുത്ത് ഒരുവർഷം കാത്തിരുന്നത്തിന് ശേഷമാണ് സമരം നടത്തുന്നതെന്ന വസ്തുത വിസ്മരിക്കരുത്. കയർ ഫാക്ടറി തൊഴിലാളികളുടെ കൂലി പുനർനിർണയിച്ചിട്ട് നാല് വർഷം കഴിഞ്ഞു. ഓണത്തിന് ശേഷം കയർപിരി സഹകരണ സംഘങ്ങളിൽനിന്ന് കയർഫെഡ് കയർ സംഭരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് വി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പി. ജ്യോതിസ്, എൻ.എസ്. ശിവപ്രസാദ്, ഇ.കെ. ജയൻ, വി.പി. ചിദംബരൻ, ഡി.പി. മധു, ആർ. സുരേഷ്, എൻ.പി. കമലാധരൻ, എം.ഡി. സുധാകരൻ എന്നിവർ സംസാരിച്ചു. APL CPI STRIKE കയർ പ്രതിസന്ധിക്കെതിരെ സി.പി.ഐ-എ.ഐ.ടി.യു.സി ജില്ല നേതാക്കൾ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ഉപവാസം ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story