Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:30 AM IST Updated On
date_range 16 Jun 2022 5:30 AM ISTയൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
text_fieldsbookmark_border
ആലപ്പുഴ: സ്വർണക്കടത്ത് കേസിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും സി.പി.എം അതിക്രമത്തിനെതിരെയും യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡുകൾ ഭേദിച്ച് അകത്തുകടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് റൗണ്ട് ജലവർഷത്തിനുശേഷവും ചെറുത്തുനിന്ന പ്രവർത്തകർ അതിനിടെ പൊലീസ് വാഹനത്തിനുനേരെ കല്ലെറിഞ്ഞു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം മീനു സജീവ്, മറ്റൊരു വനിത പ്രവര്‍ത്തക സിന്ധു എന്നിവരടക്കം അഞ്ചുപേർ കലക്ടറേറ്റ് മതിൽ ചാടിക്കടന്നത് ഏറെനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇവരെ പിടികൂടിയ പൊലീസ് അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റി. പ്രവര്‍ത്തകര്‍ പിന്തിരിയില്ലെന്ന് വന്നതോടെ രണ്ട് റൗണ്ടുകൂടി ജലപീരങ്കി പ്രയോഗിച്ചു. വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ നിലത്തുവീണു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അലന്‍ ബെന്നി, ഗോകുല്‍ ജി. നാഥ്, ജസ്റ്റിന്‍ സേവ്യര്‍, സുറുമി എന്നിവരെ മറ്റ് പ്രവര്‍ത്തകര്‍ താങ്ങിയെടുത്ത് ഓട്ടോയില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാരിക്കേഡിന് മുകളിൽ നിലയുറപ്പിച്ച ചില പ്രവർത്തകരെ പൊലീസ് ലാത്തിവീശി താഴെയിറക്കി. പിന്നീട് കലക്ടറേറ്റ് ജങ്ഷനിൽ റോഡ് ഉപരോധിച്ചതോടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ധര്‍ണ കെ.പി.സി.സി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് ടിജിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഓഡിനേറ്റര്‍ പി.എ. മുഹമ്മദ് അസ്ലം, സംസ്ഥാന സെക്രട്ടറി എം. നൗഫല്‍, കെ. നൂറുദ്ദീന്‍കോയ, സരുണ്‍റോയ്, നോബിന്‍ പി. ജോണ്‍, കെ.എസ്. ഹരികൃഷ്ണന്‍, നിതിന്‍ പി. പുതിയിടം, വിഷ്ണു ഹരിപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥലത്തെത്തിയ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കെതിരായ പൊലീസ് ബലപ്രയോഗത്തിൽ പ്രതിഷേധിച്ച് കലക്ടറേറ്റിന് മുന്നിലെ റോഡിൽ കുത്തിയിരുന്നു. APL MBO1 CONGRESS COLLECTORATE MARCH യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story