Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോണ്‍ഗ്രസ് കമ്മിറ്റി...

കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിനുനേരെ കല്ലേറ്​

text_fields
bookmark_border
ചേര്‍ത്തല: മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ചേര്‍ത്തല നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ അക്രമം. വടക്കേ അങ്ങാടി കവലക്ക്​ സമീപമുള്ള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിനുനേരെ കല്ലേറുണ്ടായി. കോണ്‍ഗ്രസി‍ൻെറ കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചു. വൈകീട്ട് ഏഴോടെയാണ് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന്​ മുന്നില്‍നിന്ന്​ പ്രകടനം തുടങ്ങിയത്. ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസിനുമുന്നില്‍ പൊലീസ് സംരക്ഷണമേർപ്പെടുത്തിയിരുന്നു. എന്നാല്‍, പ്രകടനത്തിനിടെ കല്ലേറുണ്ടായി. തടയാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story