Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെട്രോൾ പമ്പിലേക്ക്...

പെട്രോൾ പമ്പിലേക്ക് മാർച്ചും ധർണയും നടത്തി

text_fields
bookmark_border
തുറവൂർ: റിലയൻസ് പെട്രോൾ പമ്പിൽ അന്യായമായി പെട്രോളിയം ഉൽപന്നങ്ങൾക്ക് വില ഈടാക്കുന്നതിനെതിരെ ഐ.എൻ.ടി.യു.സി മോട്ടോർ തൊഴിലാളി കോൺഗ്രസ്​ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ഒരു ലിറ്റർ പെട്രോളിന് നിലവിലുള്ള പെട്രോൾ വിലയെക്കാൾ 5 രൂപ കൂടുതലാണ് ഈടാക്കുന്നതെന്ന്​ ആരോപിച്ചു. വില നിയന്ത്രിക്കുന്ന കാര്യത്തിൽ മോദി പരാജയപ്പെട്ടിരിക്കുകയാണെന്നും പമ്പുകൾ തോന്നിയവില ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ധർണയിൽ യൂനിയൻ പ്രസിഡന്‍റ്​ അസീസ് പായിക്കാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ ദിലീപ്​ കണ്ണാടൻ ഉദ്ഘാടനം ചെയ്തു. കെ. ഉമേശൻ മുഖ്യപ്രഭാഷണം നടത്തി . പടം : റിലയൻസ് പെട്രോൾ പമ്പിലേക്ക് മോട്ടോർ തൊഴിലാളി കോൺഗ്രസ്​ നടത്തിയ മാർച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story