Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:31 AM IST Updated On
date_range 15 Jun 2022 5:31 AM ISTരക്തദാനത്തിന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിക്ക് സർക്കാർ പുരസ്കാരം
text_fieldsbookmark_border
ആലപ്പുഴ: കഴിഞ്ഞ ഒരുവർഷം സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ സംഘടനകൾക്ക് സർക്കാർ നൽകുന്ന പുരസ്കാരം ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ല കമ്മിറ്റിക്ക്. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ മന്ത്രി വീണ ജോർജിൽനിന്ന് ജില്ല പ്രസിഡന്‍റ് ജയിംസ് ശാമുവേൽ, സെക്രട്ടറി ആർ. രാഹുൽ, ട്രഷറർ രമ്യ രമണൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കോവിഡ് കാലത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും രക്തംകിട്ടാതെ സാഹചര്യത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശ്രദ്ധേയമായ ഇടപെടൽ നടത്തി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ 'ഹൃദയപൂർവം' ഭക്ഷണ വിതരണത്തിൻെറ ഭാഗമായി അഞ്ചുവർഷത്തിലേറെയായി ദിവസവും കുറഞ്ഞത് 10 പേർക്ക് രക്തദാനം നടത്തിയതിൻെറ അടിസ്ഥാനത്തിലാണ് സന്നദ്ധ സംഘടനകൾക്കുള്ള സർക്കാർ പുരസ്കാരം കിട്ടിയത്. APL dyfi blood donation ഏറ്റവും കൂടുതൽ രക്തംദാനം നൽകിയ സന്നദ്ധ സംഘടനകൾക്കുള്ള സർക്കാർ പുരസ്കാരം മന്ത്രി വീണ ജോർജിൽനിന്ന് ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് ജയിംസ് ശാമുവേൽ, സെക്രട്ടറി ആർ. രാഹുൽ, ട്രഷറർ രമ്യ രമണൻ എന്നിവർ ചേർന്ന് വാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story