Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹൃദയപൂർവം മൗണ്ട് സിയോൺ...

ഹൃദയപൂർവം മൗണ്ട് സിയോൺ സംഘടിപ്പിച്ചു

text_fields
bookmark_border
ഹൃദയപൂർവം മൗണ്ട് സിയോൺ  സംഘടിപ്പിച്ചു
cancel
ചെങ്ങന്നൂർ: അർഹമായ തൊഴിൽ ലഭിക്കുകയെന്നത് വിദ്യാഭ്യാസം പൂർത്തീകരിക്കുന്നവർ കേരളത്തിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നത് ലക്ഷ്യമാക്കി സർക്കാർ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മുളക്കുഴ കൊഴുവല്ലൂർ മൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും മൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റും സംയുക്തമായി സംഘടിപ്പിച്ച ഹൃദയപൂർവം മൗണ്ട് സിയോൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെയർമാൻ ഡോ. കെ.ജെ. എബ്രഹാം കലമണ്ണിൽ അധ്യക്ഷതവഹിച്ചു. വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. ഡോ. കെ. മാത്യു കോളജിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എൻ പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ പ്രഫ. ഡോ. കെ.ജി. രാജു സ്വാഗതവും റോയ് സാമുവേൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story