Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരക്​തം നൽകി ഷാജി...

രക്​തം നൽകി ഷാജി രചിക്കുന്ന മനുഷ്യസ്​നേഹം

text_fields
bookmark_border
തുറവൂർ: കുത്തിയതോട് എട്ടാം വാർഡിൽ ചിറയ്ക്കൽ ശങ്കുണ്ണിയുടെ മകൻ ഷാജി ഇതുവരെ രക്​തം ദാനം ​ചെയ്​തത്​ 60 തവണ. അവയവദാന പ്രോത്സാഹനത്തിലും മുൻപന്തിയിലാണ്​ ഇദ്ദേഹം. 27 വർഷം മുമ്പ് മട്ടാഞ്ചേരി ഗവ. ആശുപത്രിയിൽ വെച്ച് അപ്രതീക്ഷിതമായി രക്തദാനം ചെയ്തായിരുന്നു തുടക്കം. ഇതിനുശേഷം എസ്.എൻ.ഡി.പി ശാഖയോഗം സെക്രട്ടറി യൂത്ത് മൂവ്മൻെറ് സ്വയം സഹായസംഘം എന്നീ സംഘടനകളുടെ പ്രവർത്തനത്തിലൂടെ രക്തദാന ഗ്രൂപ് രൂപവത്​കരിച്ചു. ഇതിൽ 250ഓളം പേർ അംഗങ്ങളായിട്ടുണ്ട്. സംസ്ഥാനത്തി‍ൻെറ വിവിധ ഭാഗങ്ങളിൽ സ്വന്തം ചെലവിൽ എത്തിയാണ് രക്തദാനം എന്ന മഹാദാനം ഷാജി നിർവഹിക്കുന്നത്. മൂന്ന്​ മാസത്തെ ഇടവേളകളിൽ കൃത്യമായ ആരോഗ്യ സംരക്ഷണം പാലിച്ചാണ് നൽകി വരുന്നത്. 250 പേരുടെ നേത്രദാന സമ്മതപത്രവും 50 പേരുടെ അവയവദാന സമ്മതപത്രവും ഇതിനോടകം അധികൃതർക്ക് കൈമാറി. കഴിഞ്ഞ പ്രളയകാലത്ത് കുട്ടനാട്ടിൽ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തതിന് ഡിസ്ട്രിക്​ട്​ ലീഗൽ സർവിസ് അതോറിറ്റി ഇദ്ദേഹത്തിന് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. തുറവൂർ പഞ്ചായത്ത് മെഡിക്കൽ ഓഫിസർ ഡോ. രഞ്ജിത്ത് മോനായി മാർഗനിർദേശവുമായി ഒപ്പമുണ്ട്. 53 കാരനായ ഷാജിയുടെ രക്ത ഗ്രൂപ്പ് എ -പോസിറ്റിവ് ആണ്. ക്ഷീരകർഷകനും, പത്ര ഏജന്‍റും സാമൂഹിക പ്രവർത്തകനും ആയ ഇദ്ദേഹത്തി‍​‍ൻെറ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ മാതാവ് സരള, ഭാര്യ സുധ, മകൾ കൃഷ്ണചന്ദന എന്നിവരും ഒപ്പമുണ്ട്​. ഫോൺ: 9388804366. APL RAKTHADAANAM ചിറയ്ക്കൽ ഷാജി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story