Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകത്തിയ ഊര്​ പത്തിയൂരായ...

കത്തിയ ഊര്​ പത്തിയൂരായ കഥ

text_fields
bookmark_border
കായംകുളം: ഐതിഹ്യവും ചരിത്രവും ചേർന്നുകിടക്കുന്ന 'പത്തിയൂരിനു'മുണ്ട് ഒരു കഥ പറയാൻ. ഖാണ്ഡവദഹന കാലത്ത് 'കത്തിയ ഉർ കത്തിയൂരും' പിന്നീടത് പത്തിയൂരുമായെന്നാണ് ഐതിഹ്യം. പത്തി അഥവാ സേനാഘടകം പാർത്തിരുന്നിടം പത്തിയൂരായി മാറിയതെന്നാണ് രാജഭരണകാലത്തി‍‍ൻെറ ചരിത്രശേഷിപ്പുകളോട് ചേർത്തുപറയുന്നത്. സേനയെ പരിശീലിപ്പിക്കാൻ അമ്പലപ്പുഴയിൽനിന്ന്​ കൊണ്ടുവന്ന മാത്തൂർ പണിക്കർമാർക്ക് കരം ഒഴിവായി കിട്ടിയ സ്ഥലത്തി‍‍ൻെറ സാമീപ്യമാണ് ഇതിന് തെളിവായി ഉയർത്തിക്കാട്ടുന്നത്. ഓണാട്ടുകരയുടെ കാർഷിക സംസ്കൃതിയുടെ ഭാഗമായ പത്തിയൂരിന് കായംകുളം രാജ്യചരിത്രത്തിൽ നിർണായക ഇടമാണ്​. ഇതിനാൽ പത്തിയൂരിലെ ഇതരസ്ഥല നാമങ്ങളും രാജഭരണകാലത്തോട് ചേർന്നുനിൽക്കുന്നവയാണ്. അക്കാലത്ത് കുറ്റവാളികളെ കഴുവേറ്റിയിരുന്ന സ്ഥലം കഴുവേറ്റുംകുഴിയും പിന്നീട് കരുവറ്റംകുഴിയുമായി മാറിയെന്നും പറയുന്നു. ഭടന്മാർ ആയുധാഭ്യാസം നടത്തിയിരുന്ന കളരികൾ നിലനിന്നതി‍​‍ൻെറ സ്മരണ ഉണർത്തുന്നതാണ് പ്രദേശത്തെ കളരിക്കൽ ക്ഷേത്രമെന്നും പറയുന്നു. കായംകുളം രാജാവി‍ൻെറ ഒരു കൊട്ടാരം പത്തിയൂരി‍‍ൻെറ ഭാഗമായ എരുവ കോയിക്കൽപടിയിലാണ് നിലനിന്നിരുന്നത്. കച്ചേരി പത്തിയൂരിലും പ്രവർത്തിച്ചിരുന്നു. തിരുവിതാംകൂറി‍‍ൻെറ ഉറക്കം കെടുത്തിയിരുന്ന കായംകുളം കൊച്ചുണ്ണിയുടെ ഒളിസേങ്കതങ്ങളായിരുന്ന കാട്ടുപ്രദേശങ്ങൾ പത്തിയൂരിലുണ്ടായിരുന്നു. പത്തിയൂര്‍ ഭഗവതിയുടെ ആറാട്ട്​ നടക്കുന്ന കുളത്തി‍ൻെറ പേരിലുള്ള ആറാട്ടുകുളങ്ങരയും പ്രശസ്തമാണ്. ബുദ്ധമതവുമായി ചേർന്നുനിന്ന പ്രദേശമായിരുന്നെന്ന വാദത്തിന് അടിത്തറ പകരുന്ന തരത്തിലുള്ള സ്ഥലനാമങ്ങളും ഏറെയാണ്. പത്തിയൂർ പഞ്ചായത്തിലെ ചിത്തശ്ശേരിൽ ഭാഗമാണ് ഇതിന് തെളിവായി കാട്ടുന്നത്. ഒന്നിലധികം വീടുകളാണ് ഈ പേരിൽ അറിയപ്പെടുന്നത്. ചിത്തൻ, ശേരി എന്നീ രണ്ട് വാക്കുകളും ബുദ്ധമത ചരിത്രവുമായി ചേർന്നുനിൽക്കുന്നതാണത്രെ. ചിത്തൻ എന്നത് സിദ്ധാർഥനാണെന്നാണ് പറയുന്നത്. ശേരി എന്നത് ബൗദ്ധ കൂട്ടായ്മയും. ചിത്തശ്ശേരിക്ക് സമീപത്തെ പള്ളിപ്പുറത്തുശ്ശേരിയും പുതുശ്ശേരിയും ഇതി‍‍ൻെറ അനുബന്ധമാണെന്നും ചൂണ്ടിക്കാട്ടുന്നു. വാഹിദ് കറ്റാനം ചിത്രം: APL pathiyoor ചെറിയ പത്തിയൂർ ക്ഷേത്ര ബോർഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story