Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനധികൃത മണ്ണെടുപ്പിൽ...

അനധികൃത മണ്ണെടുപ്പിൽ പട്ടികജാതി കുടുംബത്തി‍െൻറ വീടും കിണറും അപകടാവസ്ഥയിൽ

text_fields
bookmark_border
അനധികൃത മണ്ണെടുപ്പിൽ പട്ടികജാതി കുടുംബത്തി‍െൻറ വീടും കിണറും അപകടാവസ്ഥയിൽ
cancel
അനധികൃത മണ്ണെടുപ്പിൽ പട്ടികജാതി കുടുംബത്തി‍ൻെറ വീടും കിണറും അപകടാവസ്ഥയിൽ ചെങ്ങന്നൂർ: അനധികൃത മണ്ണെടുപ്പ്​ മൂലം പട്ടികജാതി കുടുംബത്തി‍ൻെറ വീടും കിണറും അപകടത്തിൽ.ആലാ പഞ്ചായത്ത് നാലാം വാര്‍ഡിൽ പെണ്ണുക്കര മണക്കാലായിൽ ശാന്തകുമാരിയാണ്​ (54 ) പരാതിക്കാരി. ഇവരുടെ വീടിനു​ ചേർന്ന സ്വകാര്യ ഭൂമിയിലാണ് നിയമം ലംഘിച്ച് മണ്ണെടുപ്പ് തുടരുന്നത്. മണ്ണെടുപ്പിനെതിരെ ശാന്തകുമാരിയുടെ പോരാട്ടം ആരംഭിച്ചിട്ട്​ വർഷം അഞ്ചുകഴിഞ്ഞു. മണ്ണെടുപ്പ് തുടങ്ങിയ 2016ൽത്തന്നെ പഞ്ചായത്തിലാണ് ആദ്യം പരാതി നൽകിയത്. തുടർന്ന് സ്ഥലം റവന്യൂ ഉദ്യോഗസ്ഥർ, കലക്ടർ, മുഖ്യമന്ത്രി, ഗവർണർ തുടങ്ങി ബന്ധപ്പെട്ട സ്ഥാനങ്ങളിലെല്ലാം പരാതി നൽകിയിട്ടും ഒ​രു നടപടിയും സ്വീകരിച്ചില്ലെന്ന്​ ഇവർ പറയുന്നു. എന്നാൽ, മണ്ണെടുപ്പ് തുടങ്ങിയതോടെ ഭൂവിസ്തൃതി കുറഞ്ഞുവരുകയാണെന്നും അവർ പരാതിപ്പെട്ടു. ഇവരുടെ വീടുകൂടാതെ സമീപത്തെ മറ്റു രണ്ടു കുടുംബത്തിനും മണ്ണെടുപ്പ് ഭീഷണിയുയർത്തുന്നുണ്ട്. ശാന്തകുമാരിയുടെ വീട്​ ഉൾപ്പെട്ട സ്ഥലവും അതിനോടു ചേർന്ന് മണ്ണെടുക്കുന്ന സ്വകാര്യ ഭൂമിയും വർഷങ്ങൾക്കു മുമ്പ് ഒരേനിരപ്പിൽ കിടന്നവയാണ്. എന്നാൽ, മണ്ണ് ഖനനത്തെത്തുടർന്ന് ശാന്തമ്മയുടെ വീടും മുറ്റത്തെ കിണറും ഇപ്പോൾ മണ്ണെടുക്കുന്ന വസ്തുവില്‍നിന്ന് 25-30 അടിയോളം ഉയരത്തിലാണ് നില്‍ക്കുന്നത്. കിണർ നിൽക്കുന്ന ഭാഗം ഇരുത്തിത്തുടങ്ങി. അതോടെ വീടിനും ബലക്ഷയമായി. മഴക്കാലത്ത് വെള്ളമൊലിച്ച് തിട്ടയിടിഞ്ഞ് വീടും കിണറുമെല്ലാം തകരുന്ന സ്ഥിതിയാണ്. അടിയന്തരമായി ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ ഇടപെടണമെന്നാണ്​ ഇവരുടെ ആവ​ശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story