Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightന്യൂനപക്ഷ...

ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് മത്സരപരീക്ഷ പരിശീലനം

text_fields
bookmark_border
ആലപ്പുഴ: പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ്​ തുടങ്ങിയ പരീക്ഷകൾക്ക് തയാറെടുക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്കായി ന്യൂനപക്ഷ ക്ഷേമവകുപ്പ് സൗജന്യ പരിശീലനം സംഘടിപ്പിക്കും. മുസ്​ലിം, കൃസ്ത്യൻ, പാഴ്സി, ജൈന, ബുദ്ധ, സിഖ് വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് അവസരം. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന യുവജന പരിശീലന കേന്ദ്രത്തില്‍നിന്ന് നേരിട്ടും www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന്​ അപേക്ഷഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ എസ്.എസ്.എല്‍.സി ബുക്കി‍ൻെറ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം 20നകം നൽകണം. ഫോണ്‍: 8157869282, 9567168058, 8891877287. വനിത കമീഷന്‍ അദാലത് ആലപ്പുഴ: സംസ്ഥാന വനിത കമീഷന്‍ ഈമാസം 22ന് ആലപ്പുഴ ജില്ലയിൽ അദാലത് നടത്തും. ജില്ല പഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് അദാലത് ആരംഭിക്കും. ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം; വിവരങ്ങള്‍ ലഭ്യമാക്കണം ആലപ്പുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത അണ്‍എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടൽ മുഖേന 30നകം നൽകണം. വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ഇ-ഗ്രാന്‍സ് പോര്‍ട്ടലിലും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 04842429130.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story