Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചാമ്പക്കണ്ടം അതിക്രമം:...

ചാമ്പക്കണ്ടം അതിക്രമം: പൊലീസിനെതിരെ നടപടിയെടുക്കണം -എ.പി.ഡി.എഫ്

text_fields
bookmark_border
ആലപ്പുഴ: ഹരിപ്പാട്​ ചാമ്പക്കണ്ടം പട്ടികജാതി കോളനിയിൽ അതിക്രമം നടത്തിയ പൊലീസ്​ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന്​ അംബേദ്​കർ പ്രൊഗ്രസിവ്​​ ഡെമോക്രാറ്റിക്​ ഫോറം (എ.പി.ഡി.എഫ്​) നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈമാസം നാലിന്​ അർധരാത്രി കരീലകുളങ്ങര ഗ്രേഡ്​ എസ്​.ഐയുടെ നേതൃത്വത്തിൽ കോളനിയിലെത്തിയെ പൊലീസാണ്​​ അതിക്രമത്തിന്​ തുടക്കമിട്ടത്​. പിന്നീട്​ കൂടുതൽ പൊലീസെത്തി സ്ത്രീകളെയും യുവാക്കളെയും മർദിക്കുകയായിരുന്നു. സിവിൽസർവിസ് പരീക്ഷക്ക്​ തയാറെടുത്ത യുവതിയെ തള്ളിയിട്ട്​ വലിച്ചിഴക്കുകയും ചെയ്തു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന്​ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി, ഡി.ജി.പി, ജില്ല പൊലീസ്​ മേധാവി എന്നിവർക്ക്​ പരാതി നൽകിയിട്ടുണ്ട്​. ഈവിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ 24ന്​ കലക്ടറേറ്റിന്​ മുന്നിൽ ധർണ നടത്തും. വാർത്തസമ്മേളനത്തിൽ ചെയർമാൻ എസ്. രാജപ്പൻ, ജനറൽ സെക്രട്ടറി ഷാജു വി. ജോസഫ്​, ട്രഷറർ സി.ജെ. ജോസ്​, ഡോ. ഷിബു ജയരാജ്​, രാജേന്ദു, ചമ്പക്കുളം ബേബി എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story