Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:38 AM IST Updated On
date_range 14 Jun 2022 5:38 AM ISTലീഗ് പ്രവർത്തകരെ മര്‍ദിച്ചതായി പരാതി
text_fieldsbookmark_border
ആലപ്പുഴ: മുസ്ലിം ലീഗ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി. ചവിട്ടേറ്റ് റോഡില്‍ വീണ് എം.എസ്.എഫ് ജില്ല പ്രസിഡന്റും മണ്ണഞ്ചേരി നാലുതറ പള്ളി ഇമാമുമായ തൃക്കുന്നപ്പുഴ സ്വദേശി ഉവൈസ് ഫൈസിക്ക് (28) പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുചില പ്രവർത്തകർക്കും മർദനമേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം. ലീഗ് ജില്ല പ്രവർത്തക കൺവെൻഷനിൽ പങ്കെടുത്ത് മടങ്ങാൻ തുടങ്ങിയവർക്കാണ് മർദനമേറ്റത്. സമീപം സംഭവത്തിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ ടൗൺ ഹാൾ റോഡ് ഉപരോധിച്ചു. സ്കൂട്ടർ തോട്ടിൽ തള്ളിയ നിലയിൽ തൃക്കുന്നപ്പുഴ:വീടിന്‍റെ കാർപോർച്ചിൽ സൂക്ഷിച്ച സ്കൂട്ടർ തോട്ടിൽ തള്ളിയ നിലയിൽ. പല്ലന പാനൂർ കെ.വി. ജെട്ടി ആഞ്ഞിലി തറയിൽ അഷ്റഫിന്‍റെ സ്കൂട്ടറാണ് സാമൂഹ്യവിരുദ്ധർ പോർച്ചിൽനിന്ന് കടത്തി വീടിന് സമീപമുള്ള തോട്ടിൽ തള്ളിയത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. 11കാരിയെ ഉപദ്രവിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ ഹരിപ്പാട്. 11 വയസ്സുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളംകുളങ്ങര രാഹുൽ ഭവനത്തിൽ രാജേഷിനെയാണ് (29) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പെൺകുട്ടിയെ എസ് ആൻഡ് എസ് ഓഡിറ്റോറിയത്തിന് സമീപം വെച്ച് തടഞ്ഞുനിർത്തിയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story