Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'ചെല്ലാനം-ചേരുങ്കൽ...

'ചെല്ലാനം-ചേരുങ്കൽ പാലം നിർമിക്കണം'

text_fields
bookmark_border
ചെല്ലാനം-ചേരുങ്കൽ പാലം നിർമിക്കണം
cancel
അരൂർ: ചെല്ലാനം-ചേരുങ്കൽ പാലം നിർമിക്കണമെന്ന്​ ചെല്ലാനം-ചേരുങ്കൽ നിവാസികൾ ആവശ്യപ്പെട്ടു. അരനൂറ്റാണ്ടായി മറുകര കടക്കാൻ ജനങ്ങൾ കടത്തുവള്ളത്തെയാണ് ആശ്രയിക്കുന്നത്. പാലം നിർമിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ജില്ല വികസന സമിതിക്ക് ചെല്ലാനം-ചേരുങ്കൽ ജനകീയ സമിതി നിവേദനം നൽകി. ആലപ്പുഴ-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമായതിനാൽ കൊച്ചി, അരൂർ എം.എൽ.എമാരെ പങ്കെടുപ്പിച്ച്​ ജനകീയ യോഗം നടത്താനും സമിതി തീരുമാനിച്ചു. ജില്ല പഞ്ചായത്ത് അംഗം ദീപു കുഞ്ഞുക്കുട്ടി അധ്യക്ഷത വഹിച്ചു. ഫാ. ജോൺ കളത്തിൽ ഉദ്ഘാടനം ചെയ്തു. ചെല്ലാനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ഗ്രിഗരി, സി.പി.എം അംബേദ്​കർ ബ്രാഞ്ച് സെക്രട്ടറി എൻ.പി. സുരേഷ്​ കുമാർ, ബി.ജെ.പി ചെല്ലാനം പഞ്ചായത്ത് ഏരിയ പ്രസിഡന്റ് എ.പി. ഷണ്മുഖൻ, കെ.എൽ.സി.എ ആലപ്പുഴ രൂപത പ്രതിനിധി ജോസഫ് പി. വർഗീസ്, ബാബു പള്ളിപ്പറമ്പിൽ, രതീഷ് ചേരുങ്കൽ, ആന്റണി ഇടമുക്കിൽ എന്നിവർ സംസാരിച്ചു. ചിത്രം ചെല്ലാനം-ചേരുങ്കൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് ജനകീയ സമിതി നേതൃത്വത്തിൽ ഫെറിക്കു സമീപം നടന്ന യോഗം ഫാ. ജോൺ കളത്തിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story