Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:30 AM IST Updated On
date_range 14 Jun 2022 5:30 AM ISTകേരളത്തിൽ നടപ്പാക്കുന്നത് ഫാഷിസ്റ്റ് നയം -കെ.പി. ശ്രീകുമാര്‍
text_fieldsbookmark_border
ആലപ്പുഴ: എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന ഫാഷിസ്റ്റ് നയമാണ് കേരളത്തിൽ പിണറായി സർക്കാർ നടപ്പാക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ. മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ 'പ്രതിഷേധ കറൻസി ബാഗ് ചലഞ്ച്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധത്തെ കലാപങ്ങളായി ചിത്രീകരിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നടപടികളെ കുറിച്ച് സി.പി.എം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് ബിന്ദു ബൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സജിമോൾ ഫ്രാൻസിസ്, സംസ്ഥാന സെക്രട്ടറിമാരായ സുജ ജോൺ, ജയലക്ഷ്മി അനിൽകുമാർ, രമ തങ്കപ്പൻ, ജില്ല വൈസ് പ്രസിഡന്റ് ഷോളി സിദ്ധകുമാർ, ജനറൽ സെക്രട്ടറി ആർ. ബേബി, വക്താവ് ലത രാജീവ്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ റോസ് രാജൻ, ചിത്രാമ്മാൾ, ഉഷ അഗസ്റ്റിൻ, ജമീല ബീവി എന്നിവർ സംസാരിച്ചു. മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ കറൻസി ബാഗ് ചലഞ്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
