Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:29 AM IST Updated On
date_range 14 Jun 2022 5:29 AM ISTഅധികൃതരുടെ അനാസ്ഥ; കുത്തിയതോട് പടിഞ്ഞാറൻ മേഖല വെള്ളക്കെട്ടിൽ
text_fieldsbookmark_border
തുറവൂർ: കുത്തിയതോട് പഞ്ചായത്ത് രണ്ടാംവാർഡ് പൊൻപുറം പ്രദേശം വെള്ളക്കെട്ടിൽ. പഞ്ചായത്തിന്‍റെ പടിഞ്ഞാറൻ മേഖലയിലാണ് ഈ പ്രദേശം. പെയ്ത്ത് വെള്ളം ഒഴുകിപ്പോകാൻ സുഗമമായ മാർഗമില്ലാത്തതാണ് വെല്ലുവിളി. പഞ്ചായത്തിന്‍റെ പടിഞ്ഞാറൻ മേഖലയിലെ വെള്ളം ഒഴുകിയെത്തുന്നത് കാരത്തോട്ടിലേക്കാണ്. ഇവിടേക്ക് വെള്ളം ഒഴുകിയെത്തുന്ന കൈത്തോടുകൾ സംരക്ഷിക്കാത്തതാണ് വെള്ളക്കെട്ട് രൂപപ്പെടാനുള്ള മുഖ്യകാരണം. കൈത്തോടുകൾ കല്ലുകെട്ടി സംരക്ഷിക്കാത്തതിനാൽ തോടിന്‍റെ വീതിയും ആഴവും കുറഞ്ഞ് പലഭാഗത്തും മാലിന്യം അടിഞ്ഞുകൂടിയിരിക്കയാണ്. ഇത് നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. തോട്ടിൽ സ്ഥാപിച്ചിരിക്കുന്ന ചെറുതും വലുതുമായ പൈപ്പുകളും വെള്ളം ഒഴുകുന്നതിന് തടസ്സമാണ്. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ സാംക്രമികരോഗാണുക്കൾ പെരുകി ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമോ എന്ന ഭയത്തിലാണ് ജനങ്ങൾ. ഇതിനിടെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ശേഷിച്ച തോടുകളും തൽപരകക്ഷികൾ പൂഴിയടിച്ച് നികർത്തുകയാണെന്ന ആക്ഷേപം ശക്തമാണ്. കൈത്തോടുകൾ മാലിന്യംനീക്കി വീതിയും ആഴവും കൂട്ടി നീരൊഴുക്ക് ശക്തമാക്കി ഈ പ്രദേശത്തെ വെള്ളക്കെട്ടിൽനിന്ന് സംരക്ഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അതേസമയം, തോട്ടിൽ നീരൊഴുക്ക് വർധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് രണ്ടാംവാർഡ് അംഗം സുഗതൻ കളപ്പറമ്പിൽ പറഞ്ഞു. പടം: വെള്ളക്കെട്ടിലായ പ്രദേശവും മാലിന്യംനിറഞ്ഞ തോടും പൂഴിയിറക്കി നികത്തുന്ന നിലയിലും . apl kuthiyathod
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story