Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:29 AM IST Updated On
date_range 14 Jun 2022 5:29 AM ISTഎന്‍റെ ഭൂമി, എന്‍റെ ഭാവി ശുചിത്വ പാഠവുമായി നഗരസഭ സ്കൂളുകളിൽ
text_fieldsbookmark_border
ആലപ്പുഴ: നഗരസഭ നേതൃത്വത്തിൽ ജൂൺ അഞ്ചു മുതൽ 13വരെ നടന്നുവന്ന 'എന്‍റെ ഭൂമി, എന്‍റെ ഭാവി' എന്ന പരിസ്ഥിതിദിന വാരാഘോഷത്തിന്‍റെയും നഗരസഭയുടെ ശുചിത്വ പദ്ധതിയായ നിർമല ഭവനം, നിർമല നഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതിയുടെയും ഭാഗമായി നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലും ശുചിത്വ അസംബ്ലിയും ശുചിത്വ പ്രതിജ്ഞയുമെടുത്തു. വിവിധ മാലിന്യസംസ്കരണ രീതികളും അവയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനായി ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. പരിപാടിയുടെ നഗരസഭതല ഉദ്ഘാടനം ഗവ. മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച്. സലാം എം.എല്‍.എ നിർവഹിച്ചു. വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ ബീനരമേശ്, ബിന്ദു തോമസ്, ആര്‍. വിനിത, കക്ഷി നേതാക്കളായ എം.ആര്‍. പ്രേം, നസീര്‍ പുന്നക്കല്‍, ഹരികൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ സിമിഷാഫിഖാന്‍, ഹെല്‍ത്ത് ഓഫിസര്‍ കെ.പി. വർഗീസ്, കൗണ്‍സിലേഴ്സ്, നഗരസഭ ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍, ഐ.ആര്‍.ടി.സി, കാന്‍ ആലപ്പി, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകരായ ദൃശ്യവിശ്വൻ, ഗീതു, ജയൻ ചമ്പക്കുളം, പി.വി. ജോസഫ്, അനിൽ ബാബു എന്നിവര്‍ സംസാരിച്ചു. ഭാവിതലമുറക്ക് ഉറവിട മാലിന്യസംസ്‍കരണത്തെക്കുറിച്ച് കാൻ ആലപ്പി പ്രവർത്തകൻ രോഹിത് ജോസഫ്, കുട്ടികളുമായി സംവദിച്ചു. ഗവ. മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്കൂള്‍ കോമ്പൗണ്ടില്‍ നഗരസഭയുടെ പുതിയ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റും കാമ്പയിന്‍റെ ഭാഗമായി നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. APL NAGARASABHA PROGRAMME 'എന്‍റെ ഭൂമി, എന്‍റെ ഭാവി' പരിപാടി എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story