Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:46 AM IST Updated On
date_range 13 Jun 2022 5:46 AM ISTതിരമാലയിൽപ്പെട്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
text_fieldsbookmark_border
ആലപ്പുഴ: മാരാരിക്കുളം ബീച്ചിൽ തിരമാലയിൽപ്പെട്ട വിനോദസഞ്ചാരികളെ കോസ്റ്റൽപൊലീസും വാർഡനും ചേർന്ന് രക്ഷപ്പെടുത്തി. തമിഴ്‌നാട് തിരുപ്പുർ സ്വദേശികളായ നാലുപേർ ഞായറാഴ്ച രാവിലെ 10 ഓടെ മാരാരിബീച്ചിൽ കുളിക്കാനിറങ്ങിയത്. നാലുപേരും ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. പുരുഷന്മാർ രണ്ടുപേരും തീരത്തെത്തിയെങ്കിലും ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകളെ കാണാതായതോടെ ഇവർ ബഹളം വെച്ചു. തുടർന്ന് കോസ്റ്റൽ പോലീസ് റിനുവും വാർഡന്മാരായ സൈറസ്, ജെറോം ജോസഫ് എന്നിവർ ചേർന്ന് ഇവരെ കരക്കെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story