Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൃക്കരോഗം ബാധിച്ച...

വൃക്കരോഗം ബാധിച്ച അമലിന്​ വേണം സുമനസ്സുകളുടെ കൈത്താങ്ങ്​

text_fields
bookmark_border
വള്ളികുന്നം​: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക്​ യുവാവ്​ സുമനസ്സുകളുടെ കനിവുതേടുന്നു. വള്ളികുന്നം ചേന്നങ്കിലേത്ത് വടക്കതിൽ പൊടിയൻ ലളിത ദമ്പതികളുടെ മകൻ പി.അമലാണ്​ (28) വൃക്ക രോഗം ബാധിച്ച്​ ദുരിതത്തിലായത്​. മൂന്നുവർഷമായി ചികിത്സയിലുള്ള അമൽ ഒരു വർഷമായി ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. ഐ.ടി.എ കഴിഞ്ഞ് ജോലി നേടണമെന്ന ആഗ്രഹത്തിനിടയിലാണ്​ അപ്രതീക്ഷിതമായെത്തിയ രോഗം എല്ലാം തകര്‍ത്തത്​ . അച്ഛനും അമ്മയും ജ്യേഷ്ഠനും അടങ്ങുന്നതാണ്​ അമലിന്‍റെ കുടുംബം. നാലുവർഷം മുമ്പ് ജ്യേഷ്ഠൻ മരിച്ചു. അതിന്‍റെ ദുഃഖത്തിൽനിന്നും കരകയറും മുമ്പേ അമലിന് രോഗം സ്ഥിരീകരിച്ചത് കുടുംബത്തെ കണ്ണീരിലാഴ്ത്തി. ചോർന്നൊലിക്കുന്ന ചെറിയ വീട്ടിൽ താമസിക്കുന്ന ഈ കുടുംബത്തിന്‍റെ ഏക ആശ്രയം പിതാവ്​ പൊടിയൻ കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനമാണ്. രോഗം ബാധിച്ചതോടെ ആശുപത്രികളിലാണ് അമലിന്‍റെ ജീവിതം. മാതാവ് ലളിത (58) വൃക്ക നല്‍കാന്‍ തയാറാണ്. പക്ഷെ 15 ലക്ഷത്തോളമുള്ള ചികിത്സ ചെലവ് ഈ കുടുംബത്തിന് താങ്ങാനാകില്ല. ശസ്ത്രക്രിയ കഴിഞ്ഞാലും മാസംതോറും ഒരു തുക മരുന്നിനും മറ്റുമായി വേണം. സുമനസ്സുകളുടെ സഹായങ്ങളിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. സുമനസ്സുകളുടെ സഹായ പ്രതീക്ഷയിൽ കറ്റാനം ഫെഡറൽ ബാങ്കിൽ അമലിന്‍റെ പേരിൽ അക്കൗണ്ട്‌ തുറന്നു. അക്കൗണ്ട് നമ്പർ: 11620100165044.ഐ.എഫ്.എസ്.സി FDRL0001162, ഗൂഗിൾ പേ-9633053472.ഫോൺ. 9745784021. അമൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story