Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:34 AM IST Updated On
date_range 13 Jun 2022 5:34 AM ISTപ്രതിഷേധ മാർച്ച്
text_fieldsbookmark_border
പൂച്ചാക്കൽ: പ്രവാചക നിന്ദക്കെതിരെ അലഹബാദിൽ പ്രതിഷേധിച്ചതിന്റെ പേരിൽ വെൽഫെയർപാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ജാവേദ് മുഹമ്മദിനെയും കുടുംബത്തെയുമടക്കം നൂറുകണക്കിന് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ വെൽഫെയർ പാർട്ടി അരൂർ മണ്ഡലം നടത്തി. തൃച്ചാറ്റുകുളം ജങ്ഷനിൽ നിന്നാരംഭിച്ച പാണാവളളി ബോട്ട്ജെട്ടി ചുറ്റി പെരുമ്പളം കവലയിൽ സമാപിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് വി.എ. അബൂബക്കർ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രവാചക നിന്ദ നടത്തുന്ന ആർ.എസ്.എസ് നേതാക്കൾക്ക് കവചമൊരുക്കുന്ന ഭരണകൂട ധാർഷ്ട്യത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെച്ച് വീഴ്ത്തുന്ന പൊലീസിനും, യോഗിക്കുമെതിരെ ജനകോടികളുടെ പ്രതിഷേധം ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ടി.എ റാഷിദ് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്‍റ് സഹൽ വടുതല, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ടി.എസ്. അൻവർ തുടങ്ങിയവർ സംസാരിച്ചു. ഹസനുൽബന്ന, ഷിയാസ് പാണാവള്ളി, എം.എ. അലിയാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
