Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമദ്റസകൾക്ക് ഉപഹാരം...

മദ്റസകൾക്ക് ഉപഹാരം നൽകി

text_fields
bookmark_border
മദ്റസകൾക്ക് ഉപഹാരം നൽകി
cancel
കറ്റാനം: ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ വാർഷിക പരീക്ഷയിൽ മേഖലയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ മദ്റസകൾക്ക് മാനവീയം ഉപഹാരം നൽകി. ഇലിപ്പക്കുളം അൽ ഖാദിരിയ, ബിഷാറത്തുൽ ഇസ്​ലാം മദ്​റസ എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ കുട്ടികൾ എ പ്ലസ് കരസ്ഥമാക്കിയത്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളെയും ആദരിച്ചു. ബിഷാറത്തുൽ ഇസ്​ലാമിൽ നടന്ന ചടങ്ങ് ജമാഅത്ത് സെക്രട്ടറി റഷീദ് മണ്ണാമ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം എ.ജെ. ഹുസൈൻ ബാഖവി, ജമാഅത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് കൂടാരം, മുൻ പ്രസിഡന്റ് നാസർ മാരൂർ, അസീസ് ബാഖവി, ജമാഅത്തെ ഇസ്​ലാമി ഹൽഖ നാസിം എ. അബ്ദുൽ ജലീൽ, മാനവീയം കോഓഡിനേറ്റർ വാഹിദ് കറ്റാനം, എസ്.ഐ.ഒ ഏരിയ സെക്രട്ടറി മുഹമ്മദ് ഫയാസ് എന്നിവർ സംസാരിച്ചു. ഖാദിരിയയിൽ നടന്ന ചടങ്ങിൽ മാനവീയം ചെയർമാൻ എ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ഖാദിരിയ പ്രസിഡന്റ് ഹുസൈൻ പോങ്ങുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹുസൈൻ, ഇമാം മൗലവി ഹക്കീം മളാഹിരി, ഇംതിയാസ്, ഷംനാദ്, ഇർഷാദ് മൗലവി, മാനവീയം ഭാരവാഹികളായ നാസർ കൊപ്പാറ, സൈനുദ്ദീൻ, ജഹാസ്, ഇജാസ്, ഹിജാസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story