Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനസേവന കേന്ദ്രത്തിൽ...

ജനസേവന കേന്ദ്രത്തിൽ മോഷണം

text_fields
bookmark_border
ചേർത്തല: ചേർത്തല നഗരത്തിന് പടിഞ്ഞാറ് കുറ്റിക്കാട് ഹോമിയോ ആശുപത്രിക്ക് സമീപത്തെ . ശനിയാഴ്ച രാത്രി 8.30ഓടെ സ്കൂട്ടറിൽ എത്തിയ യുവാവാണ് മോഷണം നടത്തിയത്. ഓഫിസ് വൃത്തിയാക്കുന്നതിന്​ ഉടമ ഓഫിസിന് പിന്നിലേക്ക്​ മാറിയപ്പോഴായിരുന്നു മോഷണം. മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന ബോക്സ് തട്ടിയെടുത്ത് ഇയാൾ കടന്നുകളയുകയായിരുന്നു. ബോക്സിൽ 2000 രൂപയും പാസ്ബുക്കുകളും ഇടപാടുകാരുടെ ആധാറും ഫോട്ടോകളും ഉണ്ടായിരുന്നു. ഇവയാണ്​ നഷ്ടപ്പെട്ടത്. ചേർത്തല പൊലീസ് സ്ഥലത്തെത്തി. സമീപത്തെ മാച്ചാൻതറ സജീവിന്‍റെ വീട്ടിൽനിന്ന്​ മാസങ്ങൾക്കുമുമ്പ് മാല പൊട്ടിച്ചുകടന്ന സംഭവത്തിലെ പ്രതികളെയും ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. സമീപത്ത്​​ കഴിഞ്ഞ ദിവസം സൈക്കിൾ മോഷണവും നടന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story