Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെങ്ങന്നൂർ സ്നേഹധാര...

ചെങ്ങന്നൂർ സ്നേഹധാര ചാരിറ്റബിൾ ട്രസ്റ്റ്​: ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: ചെങ്ങന്നൂരിലെ സ്നേഹധാര ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സർക്കാറിന്‍റെയും ട്രസ്റ്റിന്‍റെയും വിശദീകരണം തേടി ഹൈകോടതി. ട്രസ്റ്റിന്​ മതിയായ രജിസ്ട്രേഷനില്ലെന്നതടക്കമുള്ള റിപ്പോർട്ടിൽ സ്വീകരിച്ച നടപടി വ്യക്തമാക്കി സർക്കാറും അന്തേവാസികളെ ഇവിടെനിന്ന്​ മാറ്റാൻ സ്വീകരിച്ച നടപടി വ്യക്തമാക്കി ചാരിറ്റബിൾ ട്രസ്റ്റ്​ പ്രസിഡന്റും വിശദീകരണം നൽകണമെന്ന്​ ചീഫ്​ ജസ്റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചു. സ്നേഹധാര ട്രസ്റ്റിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശിച്ചത്​ ചോദ്യം ചെയ്ത് ട്രസ്റ്റ് പ്രസിഡന്റ് നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. ഹരജി പിന്നീട്​ പരിഗണിക്കാൻ മാറ്റി. അന്തേവാസികളോട്​ മനുഷ്യത്വരഹിതമായി പെരുമാറുന്നെന്ന് ചൂണ്ടിക്കാട്ടി, സ്നേഹധാര മാനേജ്മെ‌ന്റിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ലീഗൽ സർവിസ് അതോറിറ്റി ഉപഹരജി നൽകിയിരുന്നു. സ്ഥാപനം സന്ദർശിച്ച് ആലപ്പുഴ ജില്ല മെഡിക്കൽ ഓഫിസറും ജില്ല സാമൂഹികനീതി ഓഫിസറും സംയുക്തമായി നൽകിയ റിപ്പോർട്ടും ഹാജരാക്കി. അനധികൃത കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും അനാഥാലയമെന്ന് രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൽ മാനോരോഗികളെ പാർപ്പിക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സ്നേഹധാരക്ക്​ മാനസികാരോഗ്യ നിയമ പ്രകാരം രജിസ്ട്രേഷനില്ലെന്നും അന്തേവാസികൾക്ക് ശരിയായ ഭക്ഷണമോ ചികിത്സയോ നൽകുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപന പരിസരത്ത് അനുമതിയില്ലാതെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതും ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ഈ വിഷയങ്ങളിൽ സാമൂഹികക്ഷേമ സെക്രട്ടറി വിശദീകരണ പത്രിക നൽകാൻ കോടതി നിർദേശിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story