Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:30 AM IST Updated On
date_range 12 Jun 2022 5:30 AM ISTസാദിഖലി തങ്ങളുടെ ജില്ല സുഹൃദ് സംഗമം നാളെ
text_fieldsbookmark_border
ആലപ്പുഴ: മാനവ സൗഹർദ സന്ദേശവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ആലപ്പുഴ ജില്ല സുഹൃദ് സംഗമവും പ്രവർത്തക കൺവെൻഷനും തിങ്കളാഴ്ച ആലപ്പുഴയിൽ നടക്കുമെന്ന് ജില്ല പ്രസിഡന്റ് എ.എം. നസീർ, ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന്റെ മതസാഹോദര്യ പൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പര്യടനം. പിന്നിട്ട ജില്ലകളിൽ വിവിധ ജനവിഭാഗങ്ങളിൽനിന്ന് വലിയ സ്വീകാര്യതയാണ് പര്യടനത്തിന് ലഭിച്ചത്. സുഹൃദ് സംഗമം രാവിലെ 10.30ന് ആലപ്പുഴയിലെ ഹോട്ടൽ പൽമീറയിൽ നടക്കും. വൈകീട്ട് മൂന്നിന് ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന കൺവെൻഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളത്തിൽ ട്രഷറർ കമാൽ എം. മാക്കിയിൽ, സെക്രട്ടറിമാരായ എസ്.എ. അബ്ദുൽ സലാം ലബ്ബ, അഡ്വ. എ.എ. റസാഖ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story