Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസർക്കാറിന്റെ കർഷക...

സർക്കാറിന്റെ കർഷക സ്നേഹം കാപട്യമെന്ന്​

text_fields
bookmark_border
ആലപ്പുഴ: കർഷക സ്നേഹം പ്രസംഗിക്കുന്ന മന്ത്രിയുടെയും കൂട്ടാളികളുടെയും യഥാർഥ മുഖം കാപട്യത്തിന്‍റേതാണെന്ന്​ സംസ്ഥാന നെല്ല്​-നാളികേര കർഷക ഫെഡറേഷൻ. മുൻ ധനമന്ത്രിമാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നടപ്പാക്കി കുടിശ്ശിക സഹിതം വിതരണം ചെയ്യണമെന്നും നേതൃയോഗം ഉദ്ഘാടനം ചെയ്ത്​ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. വർക്കിങ്​ പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ജോമോൻ കുമരകം, രാജൻ മേപ്രാൽ, ഹക്കിം മുഹമ്മദ് രാജ, പി.കെ. പരമേശ്വരൻ, ഇ. ഷാബ്​ദ്ദീൻ, ജേക്കബ് എട്ടുപറയിൽ, ചാക്കോ താഴ്ചയിൽ, ബിനു മദനൻ എന്നിവർ സംസാരിച്ചു. കടലാക്രമണം: മണൽഭിത്തി നിർമിക്കണമെന്ന് ആവശ്യം തുറവൂർ: ചേർത്തല താലൂക്കിലെ വടക്കൻ മേഖല കടലാക്രമണ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ മണൽഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമായി. മുൻവർഷങ്ങളിലെ പോലെ കടൽഭിത്തിയുടെ കിഴക്കുഭാഗത്തായി മണൽഭിത്തി നിർമിക്കണം എന്നാണ് ആവശ്യം. പല സ്ഥലത്തും കടൽഭിത്തി തകർന്ന നിലയിലാണ്. കടലാക്രമണം ചെറുക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ പഞ്ചായത്തുകൾക്ക് നാല് ലക്ഷം രൂപ വീതം അനുവദിച്ചിട്ടും ഗ്രാമപഞ്ചായത്തുകൾ നടപടി സ്വീകരിച്ചിട്ടില്ലെന്ന്​ ആക്ഷേപമുണ്ട്​. കടലാക്രമണം ആരംഭിച്ച ശേഷം മണൽഭിത്തി നിർമിക്കുകയാണെങ്കിൽ നേട്ടമുണ്ടാകി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story