Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:28 AM IST Updated On
date_range 12 Jun 2022 5:28 AM ISTഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സമ്മേളനത്തിന് തുടക്കം
text_fieldsbookmark_border
ആലപ്പുഴ: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെ 38ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായി. 'പൊതുജനാരോഗ്യ പരിപാലനത്തിൽ അനിവാര്യമാകുന്ന ആയുർവേദം' വിഷയത്തിലെ മാധ്യമ സെമിനാർ മന്ത്രി വീണ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. എൻ. രാജേഷ് അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എച്ച്. സലാം എം.എൽ.എ, ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി, ഡോ. എ.പി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. മാധ്യമപ്രവർത്തകരായ ഭാസി പാങ്ങിൽ, ലിസ്മി എലിസബത്ത് ആന്‍റണി എന്നിവർ വിഷയം അവതരിപ്പിച്ചു. സംസ്ഥാന ജോയന്‍റ് സെക്രട്ടറി ഡോ. എം.എസ്. നൗഷാദ്, പ്രസ് ക്ലബ് പ്രസിഡന്‍റ് സജിത്ത്, മാധ്യമപ്രവർത്തകരായ ഗോപകുമാർ, സുശീൽകുമാർ, സംജദ് നാരായണൻ, ശരണ്യ സ്നേഹജൻ, ഡോ. വി.ജി. ജയരാജ്, ഡോ. രാജശേഖരൻ, ഡോ. ഹരികുമാർ നമ്പൂതിരി എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് ശാസ്ത്ര സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. APG ayurvedic കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെ 38ാം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ആലപ്പുഴയിൽ നടന്ന മാധ്യമ സെമിനാർ മന്ത്രി വീണ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story