Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപഴയനടക്കാവ് റോഡിൽ...

പഴയനടക്കാവ് റോഡിൽ അപകടങ്ങൾ പതിവാകുന്നു

text_fields
bookmark_border
അമ്പലപ്പുഴ: പഴയനടക്കാവ് റോഡിൽ അപകടങ്ങൾ പതിവായതോടെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കളർകോട് മുതൽ അമ്പലപ്പുഴ വടക്കേനടവരെ ദേശീയപാതക്ക് സമാന്തരമായി പൂർത്തീകരിച്ചതാണ് പഴയനടക്കാവ് റോഡ്. ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോഴാണ് ദേശീയപാതക്ക് സമാന്തരമായി ഉണ്ടായിരുന്ന റോഡിന്റെ നിർമാണം പൂർത്തിയാക്കുന്നത്. തടസ്സങ്ങളൊന്നുമില്ലാതെ കിടക്കുന്നതും തിരക്ക് കുറഞ്ഞതുമായതിനാൽ കാർ, ബൈക്ക് യാത്രികർ അധികവും ഇതുവഴിയാണ് കടന്നുപോകുന്നത്. എന്നാൽ, അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾ വിവിധകവലകളിൽ അപകടങ്ങൾ ഉണ്ടാക്കുന്നത് പതിവായതോടെ ഇതുവഴിയുള്ള യാത്ര ഭീഷണിയായിരിക്കുകയാണ്. പുന്നപ്ര എൻ.എസ്.എസ് യു.പി സ്‌കൂൾ കവലയിൽ മാത്രം മേയിൽ മൂന്ന്​ അപകടമാണ്​ ഉണ്ടായത്​. പരിക്കേറ്റവരിൽ പലരും കിടപ്പുരോഗികളായി മാറി. ഇതിൽ ഏറെയും ഇരുചക്രവാഹന യാത്രക്കാരാണ്. കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ എ.കെ.ജി ജങ്​ഷൻ ഉൾപ്പെടെ രണ്ടിടത്ത്​ കോൺവെക്‌സ് ലെൻസുകൾ സ്ഥാപിച്ചെങ്കിലും അപകടങ്ങൾ തുടരുകയാണ്. ശനിയാഴ്ച രാവിലെയും എ.കെ.ജി ജങ്​ഷനിലൂടെ നടന്നുപോകുകയായിരുന്ന വയോധികനെ ബൈക്ക് ഇടിച്ചുവീഴ്ത്തി. അമിതവേഗമാണ് അപകട കാരണം. പ്രധാന ജങ്​ഷനുകളിൽ ഹമ്പുകൾ മറ്റും സ്ഥാപിച്ചാൽ അപകടം ഒരു പരിധിവരെ ഒഴിവാക്കാനാകും. ഈ ആവശ്യം പലതവണ ഉയർന്നെങ്കിലും നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story