Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:32 AM IST Updated On
date_range 11 Jun 2022 5:32 AM ISTട്രോളിങ് നിരോധനം; പരമ്പരാഗത വള്ളങ്ങളിൽ പൂവാലൻ തിളക്കം
text_fieldsbookmark_border
അമ്പലപ്പുഴ: ട്രോളിങ് നിരോധനം വ്യാഴാഴ്ച അർധരാത്രി ആരംഭിച്ചതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയോടെ വള്ളമിറക്കി. അമ്പലപ്പുഴ അയ്യൻകോയിക്കലിലാണ് പ്രധാന ചന്തക്കടവെങ്കിലും പുന്നപ്ര ഫിഷ്‌ലാൻഡ്, ഗലീലിയ, തോട്ടപ്പള്ളി ഹാർബർ എന്നിവിടങ്ങളിലും ചന്തക്കടവുകൾ പ്രവർത്തിച്ചു. നാളുകളായ മണ്ണെണ്ണച്ചെലവ് പോലും കിട്ടാതിരുന്ന പല വള്ളത്തിലും വെള്ളിയാഴ്ച കടലിൽപോയവർക്ക് പ്രതീക്ഷയേകി ചൂടനും കൊഴുവയും ചെറിയ അയലയും നാരൻ ചെമ്മീനും ലഭിച്ചു. പൂവാലൻ ചെമ്മീൻ കിട്ടിയ വള്ളങ്ങളുമുണ്ട്. പൂവാലൻ ചെമ്മീൻ കിലോക്ക് 190 രൂപ വില ലഭിച്ചു. കൊഴുവ, ചൂട എന്നിവക്ക് ചന്തക്കടവിൽ 20 രൂപ മുതൽ 30 വരെയായിരുന്നു വില. ചെറിയ അയലക്ക് 110 മുതൽ 120 രൂപ വരെ ലഭിച്ചു. പല വള്ളങ്ങളിലും ഒന്നു മുതൽ ഒന്നര ലക്ഷം രൂപയുടെ മീൻ ലഭിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കാലാവസ്ഥ അനുകൂലവും ട്രോളിങ് നിരോധനവുമാണ് പരമ്പരാഗത മേഖലയിൽ പ്രതീക്ഷക്ക് വകയേകിയത്. അടുത്തദിവങ്ങളിലും ഇതേ നില തുടരാനാണ് സാധ്യതയെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. (അയ്യൻകോയിക്കൽ ചന്തക്കടവിൽനിന്ന് മത്സ്യം മാർക്കറ്റുകളിലേക്ക് കൊണ്ടുപോകാൻ ലോറികളിൽ കയറ്റുന്നു) apl chakara
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story