Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 12:01 AM GMT Updated On
date_range 11 Jun 2022 12:01 AM GMTഐ.എസ്.എം ഗോൾഡൻ ഹോം താക്കോൽ ദാനം നാളെ
text_fieldsbookmark_border
അരൂക്കുറ്റി: ഐ.എസ്.എം ഗോൾഡൻ ഹോം പദ്ധതിയിൽ മൂന്ന് വീടുകളുടെ താക്കോൽ ദാനവും വീടുകളുടെ നിർമാണോദ്ഘാടനവും ഞായറാഴ്ച വടുതലയിൽ നടക്കും. 2018 ൽ ഐ.എസ്.എം അമ്പതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 100 വീടുകൾ എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ല കമ്മിറ്റിയുടെ കീഴിലുള്ള നദുവത്ത് നഗർ മണ്ഡലം കമ്മിറ്റി അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളിലായി നാല് വീടുകൾ നൽകി. മൂന്നെണ്ണത്തിന്റെ താക്കോൽ ദാനം ഞായറാഴ്ച വൈകീട്ട് നാലിന് അബ്റാർ ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. നിർമാണോദ്ഘാടനം അഡ്വ. എ.എം. ആരിഫ് എം.പി നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഗോൾഡൻ ഹോം കൺവീനർ അബ്ദുൽ ഷുക്കൂർ സ്വലാഹി, ചെയർമാൻ കെ.എം. മുഹമ്മദ്, കമ്മിറ്റി അംഗങ്ങളായ നൗഫർ ഹമീദ്, ടി.എം. അസ്ഹർ, അനസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story