Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:31 AM IST Updated On
date_range 11 Jun 2022 5:31 AM ISTകണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ല സമ്മേളനം
text_fieldsbookmark_border
ചേര്‍ത്തല: ജില്ല കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ല സമ്മേളനം 12ന് ചേര്‍ത്തല എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി എ.മഹേന്ദ്രന്‍, സ്വാഗതസംഘം കണ്‍വീനര്‍ പി.ഷാജിമോഹന്‍, ടി.ജി. രാധാകൃഷ്ണന്‍, വി.എ. പരമേശ്വരന്‍, പി.എസ്. ഗോപി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി ആര്‍. നാസര്‍ ഉദ്ഘാടനം ചെയ്യും. യൂനിയന്‍ പ്രസിഡന്‍റ് സി.ബി. ചന്ദ്രബാബു അധ്യക്ഷത വഹിക്കും. 27ന് പാലക്കാട്ട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായ സമ്മേളനത്തിൽ 160 പ്രതിനിധികള്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story