Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:30 AM IST Updated On
date_range 11 Jun 2022 5:30 AM ISTവഴിവിളക്കുകൾ കണ്ണടച്ചു; കൊച്ചീടെ ജെട്ടി പാലം വീണ്ടും ഇരുട്ടിൽ
text_fieldsbookmark_border
ആറാട്ടുപുഴ: കൊച്ചീടെ ജെട്ടി പാലം വീണ്ടും ഇരുട്ടിലായി. പദ്ധതികളും പരിഹാരങ്ങളും അഴിമതിയും പ്രഹസനവുമായതാണ് ദുരവസ്ഥ ആവർത്തിക്കാൻ കാരണം. പാലത്തിലെ വിളക്കുകളെല്ലാം കെട്ടതോടെ ഇരുട്ടിലായ പാലത്തിലൂടെയുള്ള യാത്ര ഭീതിജനകമാണ്. പാലത്തിലെ 60 വിളക്കുകാലിലെ ഒരു ലൈറ്റ് പോലും ഒരു മാസമായി തെളിയുന്നില്ല. എന്നിട്ടും തിരിഞ്ഞു നോക്കാൻപോലും ആരും തയാറാകുന്നില്ല. നിർമാണ ശേഷം വർഷങ്ങളോളം അന്ധകാരത്തിലായിരുന്ന പാലത്തിന്‍റെ ശാപമോക്ഷത്തിനായി ആവിഷ്കരിച്ച പദ്ധതി അഴിമതിയും കെടുകാര്യസ്ഥതയും മൂലം പാളിപ്പോയതാണ് ദുരവസ്ഥ തുടരാൻ കാരണം. വൻ തുക ചെലവഴിച്ചിട്ടും ഒരു വർഷംപോലും പദ്ധതിയുടെ ഗുണം ജനങ്ങൾക്ക് ലഭിച്ചില്ലെന്നതാണ് യാഥാർഥ്യം. മലബാർ സിമന്റ്സാണ് അഞ്ചുലക്ഷം രൂപ പാലത്തിൽ വിളക്ക് സ്ഥാപിക്കാൻ അനുവദിച്ചത്. 2020 ഏപ്രിൽ ആദ്യവാരമാണ് വിളക്കുകൾ സ്ഥാപിച്ചത്. രണ്ടാഴ്ചക്കുള്ളിൽതന്നെ പകുതിയും കണ്ണടച്ചു. പരാതിയെ തുടർന്ന് പ്രശ്നം പരിഹരിച്ചെങ്കിലും തകരാർ ആവർത്തിച്ചതോടെയാണ് വിളക്ക് സ്ഥാപിക്കലിലെ ക്രമക്കേട് പുറത്തുവന്നത്. ഗുണനിലവാരമില്ലാത്ത ബൾബുകളും അനുബന്ധ സാമഗ്രികളും സ്ഥാപിച്ചതാണ് തിരിച്ചടിയായത്. വിളക്കുകളില്ലായിരുന്ന സമയത്ത് സാമൂഹികവിരുദ്ധരുടെ താവളമായിരുന്നു പാലം. വെളിച്ചം വന്നതോടെയാണ് ഇതിന് മാറ്റം വന്നത്. പാലം വീണ്ടും ഇരുട്ടിലായതോടെ സാമൂഹികവിരുദ്ധരുടെ ശല്യം വർധിക്കുമെന്ന ഭീതിയിലാണ് യാത്രക്കാർ. പാലത്തിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വഴിവിളക്ക് തെളിക്കുന്ന പദ്ധതിക്ക് എൻ.ടി.പി.സി തയാറായെങ്കിലും അലംഭാവം മൂലം ഇത് നഷ്ടമായി. പദ്ധതി എൻ.ടി.പി.സിയെക്കൊണ്ട് വീണ്ടും നടപ്പാക്കാൻ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
