Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.ബി.സി വാര്യർ...

സി.ബി.സി വാര്യർ ഫൗണ്ടേഷൻ പുരസ്കാരം മന്ത്രി സജി ചെറിയാന്​

text_fields
bookmark_border
ആലപ്പുഴ: ജീവകാരുണ്യരംഗത്തെ മികച്ച പ്രവർത്തനത്തിന്​ സി.ബി.സി വാര്യർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡിന്​​ മന്ത്രി സജി ചെറിയാൻ അർഹനായി. 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്​ ഈ മാസം 16ന്​ വൈകീട്ട്​ നാലിന്​ ഹരിപ്പാട്​ ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ മന്ത്രി ജി. സുധാകരൻ സമ്മാനിക്കും. സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്​ഘാടനം ചെയ്യും. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം അഡ്വ. സി.എസ്​. സുജാത പ്രതിഭകളെ ആദരിക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ എം. സത്യപാലൻ, പ്രഫ. വി. കാർത്തികേയൻ, ജി. രവീന്ദ്രൻപിള്ള, ആർ. ഓമനക്കുട്ടൻ എന്നിവർ പ​ങ്കെടുത്തു. ജനതാദൾ-എസ്​ പ്രചാരണ പരിപാടി ആലപ്പുഴ: 'മുറിയരുത്​ മുറിയരുത്​ എന്‍റെ ഇന്ത്യയെ' എന്ന മുദ്രാവാക്യമുയർത്തി ജനതാദൾ-എസ്​ നടത്തുന്ന പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്​ഘാടനം ശനിയാഴ്ച ആലപ്പുഴയിൽ നടക്കും. രാവിലെ 10.30ന്​​ കെ.എസ്​.ആർ.ടി.സി ബസ്​സ്റ്റാൻഡിന്​ സമീപം നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ മാത്യു ടി. തോമസ്​ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. മുൻ മന്ത്രി ജി. സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ്​ കെ.എസ്​. പ്രദീപ്​കുമാർ, ജില്ല സെക്രട്ടറി സതീഷ്​ സത്യൻ, ജോസഫ്​ പാട്രിക്​, ഷൈബു കെ. ജോൺ, മുജീബ്​ റഹ്​മാൻ, സുബാഷ്​ ബാബു എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story