Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചിത്തിര കായല്‍...

ചിത്തിര കായല്‍ പാടശേഖരത്തിലെ രണ്ടാം കൃഷിക്ക് തുടക്കം

text_fields
bookmark_border
നെല്‍കൃഷിയില്‍ ഇത് മുന്നേറ്റത്തിന്‍റെ കാലം -മന്ത്രി ജി.ആർ. അനില്‍ ആലപ്പുഴ: സംസ്ഥാനത്ത് നെല്‍കൃഷിയില്‍ മുന്നേറ്റത്തിന്‍റെ കാലമാണെന്ന് മന്ത്രി ജി.ആര്‍. അനില്‍. ചിത്തിര കായല്‍ പാടശേഖരത്തില്‍ രണ്ടാം കൃഷിയുടെ വിത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ടത്തിൽ മുമ്പ്​ കൃഷി ഉപേക്ഷിച്ചവര്‍പോലും വീണ്ടും നെല്‍കൃഷിയിലേക്ക് മടങ്ങിയെത്തി ലാഭം നേടുന്ന സാഹചര്യമുണ്ട്​. ഇത് വലിയ മാറ്റത്തിന്‍റെ സൂചനയാണ്. ഓരോ വര്‍ഷവും നെല്ലുൽപാദനം വര്‍ധിക്കുകയാണ്. കഴിഞ്ഞവര്‍ഷം 7.86 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംസ്ഥാനത്ത് സംഭരിച്ചത്. നിലവിലെ സീസണില്‍ ഇതുവരെ 7.15 ലക്ഷം മെട്രിക് ടണ്‍ സംഭരിച്ചു. ആകെ എട്ട് ലക്ഷം മെട്രിക് ടണ്‍ സംഭരിക്കാനാകും. സംഭരണത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാറിന് ഉദാരസമീപനമാണുള്ളത്. വിവിധ പ്രദേശങ്ങളില്‍ ഉൽപാദിപ്പിക്കുന്ന നെല്ലിനെ പ്രത്യേകം ബ്രാന്‍ഡുകളാക്കി വിപണിയില്‍ എത്തിക്കാന്‍ പാടശേഖര സമിതികള്‍ മുന്‍കൈയെടുക്കണം. അത്തരം ബ്രാന്‍ഡുകള്‍ക്ക് വിപണിയില്‍ മികച്ച സ്വീകാര്യത ലഭിക്കും. കൃഷി സുഗമാക്കുന്നതിന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും. കര്‍ഷകര്‍ക്കുള്ള പണം കലക്ടറുടെ അക്കൗണ്ട് വഴി മാറുന്നത് ക്രമക്കേടുകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്തിര കായല്‍ പാടശേഖരത്തില്‍ 500 ഏക്കറില്‍ മനുരത്‌ന ഇനം നെല്ലാണ് രണ്ടാംകൃഷിയായി വിതക്കുന്നത്​. തോമസ് കെ. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. രേണുരാജ്, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.സി. പ്രസാദ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ വി. രജത, ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് വി. തോമസ്, എ.ഡി.എ. റീന രവീന്ദ്രന്‍, പാഡി മാര്‍ക്കറ്റിങ്​ ഓഫിസര്‍ ആനി മാത്യു, ജില്ല സപ്ലൈ ഓഫിസറുടെ ചുമതല വഹിക്കുന്ന എം. സുല്‍ഫിക്കര്‍, കൃഷി ഓഫിസര്‍ സുചിത്ര ഷേണായി, പടശേഖര സമിതി പ്രസിഡന്‍റ്​ ജെ. മണി, സെക്രട്ടറി അഡ്വ. വി. മോഹന്‍ദാസ്, കുട്ടനാട് വികസന സമിതി വൈസ് ചെയര്‍മാന്‍ കെ. ഗോപിനാഥ്, റാണി കായല്‍ പാടശേഖര സമിതി സെക്രട്ടറി എ.ഡി. കുഞ്ഞച്ചന്‍, കര്‍ഷകന്‍ ജോര്‍ജ് മാത്യു വാച്ചാപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. APL chithira kayal ചിത്തിര കായൽ രണ്ടാംകൃഷി വിത ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story