Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:30 AM IST Updated On
date_range 11 Jun 2022 5:30 AM ISTപിണറായി അധികാരത്തില്‍ തുടരരുത് -പി.കെ. കൃഷ്ണദാസ്
text_fieldsbookmark_border
ആലപ്പുഴ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് ഒരുനിമിഷം പോലും തുടരാന്‍ അര്‍ഹതയില്ലെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രി സത്യസന്ധത തെളിയിക്കണം. ആഭ്യന്തരവകുപ്പിലും പൊലീസിലും ഷാജ് കിരണിന്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ സംശയനിഴലിലാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 13ന് ചേരുന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ല പ്രസിഡന്‍റ് എം.വി. ഗോപകുമാര്‍, സംസ്ഥാന സമിതിയംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story